ചിതലിനെ നശിപ്പിക്കാനായി തീ ഇടാൻ തിന്നർ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്. തിന്നർ ഒഴിച്ച് തീ കത്തിച്ചതോടെ അത് ആദ്യം പാട്ടയിലേക്ക് പടരുകയും സമീപത്ത് നിന്നിരുന്ന കുട്ടിയുടെ ശരീരത്തിലേക്ക് ആളിപ്പടരുകയുമായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ അരുണിനും പൊള്ളലേറ്റു.
അപകടം നടന്ന ഉടനെ റയാനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
Jan 20, 2026 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിതലിനെ നശിപ്പിക്കാൻ വീടിനടുത്ത് തീയിട്ടു; ആളിപ്പടർന്ന് ഏഴു വയസ്സുകാരന് ഗുരുതര പൊള്ളൽ
