വീട്ടില്‍ വാങ്ങി കൊണ്ടുപോയ മത്സ്യത്തില്‍ നിന്നും പുഴുകള്‍ പുറത്തേക്ക് വരുന്നത് കണ്ടാണ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയപ്പോള്‍ ഏകദേശം ഒരു മാസം പഴക്കമുള്ള മത്സ്യമാണെന്നും രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പഞ്ചായത്തിന് നോട്ടിസ് നല്‍കി. റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് പ്രദേശത്ത് മത്സ്യകച്ചവടം നടത്തി വരുന്നത്. ഇതിനെതിരെയും നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
Also Read- Food Safety | കൊല്ലത്ത് വില്‍ക്കാന്‍ വെച്ചത് പുഴുവരിച്ച ഉണക്കമീന്‍; മൂന്നു ഹോട്ടലുകള്‍ അടപ്പിച്ചു
advertisement
ആലപ്പുഴയില്‍ 25 കിലോ പഴകിയ മത്തി പിടികൂടി. ഹരിപ്പാട് നടത്തിയ പരിശോധനയില്‍ കിലോ കണക്കിന് പഴകിയ മത്സ്യം പിടികൂടി. 25 കിലോ പഴകിയ മത്തിയാണ് ഹരിപ്പാട് നിന്നും പിടികൂടിയത്. നാഗപട്ടണത്ത് നിന്ന് കൊണ്ടുവന്ന മീന്‍ വില്‍പ്പനക്കെത്തിച്ച ഉടനെ ഭക്ഷ്യ വകുപ്പ് പിടിക്കുകയായിരുന്നു.
തിരുവനന്തപുരം കല്ലറയിൽ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും ബേക്കറികളിലും മത്സ്യ- മാംസങ്ങൾ വിൽക്കുന്ന കടകളിലും പരിശോധന നടത്തി. വൃത്തിയില്ലാതെ ഫ്രീസറുകളിൽ പ്ലാസ്റ്റിക് കവറുകളിൽ മാംസങ്ങൾ സൂക്ഷിച്ചിരുന്നത് പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം മത്സ്യം കഴിച്ച നാല് പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. വഴിയോര കച്ചവടക്കാരിൽ നിന്നും വാങ്ങിയ മത്സ്യത്തിൽ പുഴുവിനെ കണ്ടത്തിയിരുന്നു. ഇതിനെ തുടർന്നാണ് വ്യാപകമായ പരിശോധന ഹെൽത്ത് വിഭാഗം ആരംഭിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ സുജയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പുകൾക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏതാണ്ട് 7000 കിലോ പഴകിയ മത്സ്യമാണ് കേരളത്തിൽ പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ 150 കടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി. പാലക്കാട് ദിവസങ്ങൾക്ക് മുൻപ് 1800 കിലോ പഴകിയ മീൻ പിടിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് രാസവസ്തുക്കൾ കലർത്തിയ മത്സ്യം എത്തുന്നതെന്നാണ് വിവരം.