ഇന്നലെ വൈകിട്ട് നാലരയോടെയാണ് ആലപ്പുഴ ആറാട്ടുപുഴയിൽ അതിദാരുണമായ സംഭവം ഉണ്ടായത്. മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. മകനും പേരക്കുട്ടികളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനിയമ്മ മുറ്റത്ത് വീണ് കിടക്കുന്നതാണ് കാണുന്നത്. മുഖം പൂർണ്ണമായും നായ കടിച്ചെടുത്ത നിലയിലായിരുന്നു. കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
December 25, 2024 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
81കാരിയെ തെരുവുനായ കടിച്ചുകൊന്ന സംഭവത്തിൽ കണ്ടെത്തൽ; വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടി പോയി