സ്കൂൾ അവധി ആയതിനാൽ സഹോദരനൊപ്പം വീട്ടുമുറ്റത്ത് ഇരുന്ന് കളിക്കുമ്പോഴായിരുന്നു റോഡില്‍ നിന്നും ഓടിയെത്തിയ തെരുവുനായ കുട്ടിയെ ആക്രമിച്ചത്. കുട്ടിയും സഹോദരനും ബഹളമുണ്ടാക്കിയതോടെ മാതാപിതാക്കള്‍ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു.
കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവുനായ ആക്രമണത്തെക്കുറിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
October 24, 2023 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലയാറ്റൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ തെരുവുനായ ആക്രമിച്ചു