TRENDING:

വീട്ടില്‍ 'കൊതുക് വളര്‍ത്തല്‍' കേന്ദ്രം; വീട്ടുടമസ്ഥന് 2000 രൂപ പിഴയിട്ട് കോടതി

Last Updated:

കേരള പബ്ലിക് ഹെൽത്ത് ആക്‌ട് 2023 നിയമപ്രകാരം സംസ്ഥാനത്ത് വിധിക്കുന്ന ആദ്യ ശിക്ഷയാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വീട്ടിലും പരിസരത്തും കൊതുക് പെരുകാന്‍ സാഹചര്യമുണ്ടാക്കിയെന്ന് കാണിച്ച് ഇരിങ്ങാലക്കുട മുരിയാട് പുല്ലൂര്‍ സ്വദേശിക്ക് കോടതി 2000 രൂപ പിഴ വിധിച്ചു. ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം സൂപ്പര്‍വൈസര്‍ കെ ബി ജോബി ഫയല്‍ ചെയ്ത കേസിലാണ് ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. കേരള പബ്ലിക് ഹെൽത്ത് ആക്‌ട് 2023 നിയമപ്രകാരം സംസ്ഥാനത്ത് വിധിക്കുന്ന ആദ്യ ശിക്ഷയാണിതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
advertisement

പ്രദേശത്ത് ഡെങ്കിപ്പനി വ്യാപകമായപ്പോള്‍ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ മുരിയാട് സ്വദേശി വീഴ്ച വരുത്തിയതോടെയാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കേസെടുത്തത്. കൊതുകിന്റെ കൂത്താടികള്‍ വളരാനുള്ള സാഹചര്യം നിലനിര്‍ത്തിയെന്നും ശുചീകരണത്തിന് തയ്യറായില്ലെന്നുമായിരുന്നു ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ട്.

തുടർന്ന്, കേരള പബ്ലിക് ഹെൽത്ത് ആക്‌ട് സെക്ഷൻ 53(1) പ്രകാരം കേസ് ഫയൽ ചെയ്യുകയും ജൂൺ 26 ന് വിഷയം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂലൈ 10 ന് വാദം കേൾക്കുകയും 2000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഭേദഗതി ചെയ്ത കേരള പബ്ലിക് ഹെൽത്ത് ആക്ട് നടപ്പിലാക്കുന്നതിന് മുമ്പ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർക്ക് മാത്രമേ അത്തരം നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടായിരുന്നുള്ളു.

advertisement

എന്നാൽ ഭേദഗതി ചെയ്ത നിയമപ്രകാരം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഒരു മഹസർ തയ്യാറാക്കാനും പരിശോധനയിൽ എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്യാനും അധികാരമുണ്ട്, അത് പിന്നീട് കോടതിയിൽ അയക്കാം. കോടതിക്ക് 10,000 രൂപ വരെ പിഴ ചുമത്താം. ചട്ടങ്ങൾ നിലവിൽ വരാത്തതിനാൽ കോടതി മുഖേന മാത്രമേ പിഴ അടയ്‌ക്കാനാവൂ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി പടരുകയാണ്. തൃശൂരില്‍ ഡെങ്കിപ്പനി ബാധിച്ച് ഈമാസം ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കൊല്ലം ജില്ലയില്‍ മാത്രം 700ലേറെപ്പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 754 പേരും ഡെങ്കിപ്പനി ബാധിതരായി. ഒരാള്‍ മരിച്ചു. അതിനിടെ രാജ്യത്ത് ഡെങ്കിപ്പനി പടരുന്നത് കണക്കിലെടുത്ത് ആരോഗ്യമന്ത്രി ജെ പി നഡ്ഡ ഉന്നതാധികാര സമിതി യോഗം വിളിച്ചു. ബോധവല്‍ക്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഹെല്‍പ്​ലൈന്‍ നമ്പര്‍ സജ്ജമാക്കും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട്ടില്‍ 'കൊതുക് വളര്‍ത്തല്‍' കേന്ദ്രം; വീട്ടുടമസ്ഥന് 2000 രൂപ പിഴയിട്ട് കോടതി
Open in App
Home
Video
Impact Shorts
Web Stories