TRENDING:

തെങ്ങിൽ ചാരി നിൽക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ യുവാവ് മരിച്ചു

Last Updated:

ഓണാഘോഷ പരിപാടികൾ കണ്ടുകൊണ്ട് നിൽക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തെങ്ങിൽ ചാരി നിൽക്കുകയായിരുന്നു വേണു കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർക്കോട്: ഓണാഘോഷം നടക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് യുവാവ് മരിച്ചു. കാസർക്കോട് നീലേശ്വരത്താണ് സംഭവം. കോയാമ്പുറം സ്വദേശി വേണു (39) ആണ് മരിച്ചത്. ഓണാഘോഷ പരിപാടികൾ കണ്ടുകൊണ്ട് നിൽക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തെങ്ങിൽ ചാരി നിൽക്കുകയായിരുന്നു വേണു കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ പുഴയിലേക്ക് ചാടി രക്ഷപെടുത്താൻ നോക്കിയെങ്കിലും സാധിച്ചില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ വേണു മരണപ്പെട്ടിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ട്രെയിൻ നിർത്തുന്നതിന് മുമ്പ് മകളും അമ്മയും ചാടിയിറങ്ങാൻ ശ്രമിച്ചു; വീഴ്ചയിൽ ഇരുവർക്കും പരിക്ക്

ട്രെയിൻ നിർത്തുന്നതിന് മുമ്പ് ചാടിയിറങ്ങാൻ ശ്രമിച്ച മകൾക്കും അമ്മയ്ക്കും വീഴ്ചയിൽ പരിക്കേറ്റു. എറണാകുളം കണ്ണാടിക്കര സ്വദേശി ബിജി പോൾ, മകൾ ജോൻസി പോൾ എന്നിവർക്കാണ് പരുക്കേറ്റത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽവെച്ചാണ് സംഭവം.

advertisement

ട്രെയിൻ നിർത്തുന്നതിനു മുൻപ് മകൾ ചാടിയിറങ്ങിയതു കണ്ട് അമ്മയും ഇറങ്ങാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. ബിജി പോളിന്റെ പരുക്ക് ഗുരുതരമാണ്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

ഒറ്റപ്പാലത്തെ ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

കോഴിക്കോട് താമരശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്

താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്. ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും താമരശ്ശേരി കുടുക്കലുമ്മാരം സ്വദേശികള്‍ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ചുങ്കം ചെക്ക് പോസ്റ്റിന് സമീപം വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

advertisement

താമരശ്ശേരി കുടുക്കിലുമ്മാരം വെങ്കണക്കല്‍ ഷരിഫ്, കയ്യേലിക്കല്‍ ചെട്യാങ്ങല്‍ ഷരീഫ്, മണ്ണാത്തൊടി സലീം, ഉസ്മാന്‍, ലത്തീഫ്, ബാലുശ്ശേരി കോക്കല്ലുര്‍ എരമംഗലം തങ്കയത്ത് ജംഷിദ്, മാതാവ് ജമീല, ഭാര്യ ഹസ്മിന, മാതൃസഹോദരി സുബൈദ എന്നിവര്‍ക്കും ജംഷിദിന്റെ രണ്ട് കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്.

താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കുടുക്കിലുമ്മാരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തെറ്റായ ദിശയില്‍ പ്രവേശിച്ച് വയനാട്ടിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സാരമായി പരിക്കേറ്റ 6 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി.

advertisement

Also Read- കോട്ടയത്ത് പേ വിഷബാധ ലക്ഷണങ്ങൾ കാണിച്ച പോത്ത് ചത്തു; തെരുവുനായ കടിച്ചത് രണ്ടാഴ്ച്ച മുമ്പ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി വാഹനങ്ങള്‍ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. റോഡില്‍ ഓയില്‍ പരന്നതിനെ തുടര്‍ന്ന് മുക്കത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി കഴുകി വൃത്തിയാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെങ്ങിൽ ചാരി നിൽക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ യുവാവ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories