മാനന്തവാടി പടമല ഭാഗത്താണ് രാവിലെ കാട്ടാനയിറങ്ങിയത്. വീടിന് പുറത്തുനിന്നയാളെ ആന പിന്നാലെ ഓടി വീട്ടുമുറ്റത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. വീടിന്‍റെ മതിലും ഗേറ്റും തകർത്താണ് ആന ഉള്ളിലേക്ക് കയറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസമേഖലയിലിറങ്ങി ആക്രമണം നടത്തിയത്. ഇപ്പോഴും ആന കുറുവ കാടുകളോട് ചേർന്ന ജനവാസമേഖലയിൽ തന്നെ തുടരുകയാണ്. ആനയെ തുരത്താൻ ശ്രമം തുടരുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് വനംമന്ത്രി ഉത്തരവിട്ടു.
അജിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തെ തുടർന്ന് നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
advertisement
കഴിഞ്ഞയാഴ്ചയാണ് ഇതേ രീതിയിൽ കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച തണ്ണീർക്കൊമ്പൻ വയനാട്ടിൽ ഭീതി പരത്തിയത്. തണ്ണീർക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയെങ്കിലും പിന്നീട് ചരിഞ്ഞു.