TRENDING:

മഞ്ചേരി മെഡിക്കൽ കോളേജിൽ കുട്ടികളുടെ വാർഡിൽനിന്ന് പാമ്പിനെ പിടികൂടി

Last Updated:

ഈ സമയം 11 കുട്ടികളാണ് വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റു വാർഡുകളിലേക്ക് മാറ്റി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കുട്ടികളുടെ വാർഡിൽനിന്ന് പാമ്പിനെ പിടികൂടി. ഈ സമയം 11 കുട്ടികളാണ് വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റു വാർഡുകളിലേക്ക് മാറ്റി. കൂടുതൽ പരിശോധനയ്ക്കും മുൻകരുതൽ നടപടികൾക്കുമായി വാർഡ് അടച്ചു. ആശുപത്രിയുടെ പിൻഭാഗത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്ത് നേരത്തെയും പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ആശുപത്രിക്ക് അകത്തേക്ക് പാമ്പ് എത്തിയത് രോഗികളിലും ജീവനക്കാരിലും ഭീതി ഉണ്ടാക്കിയിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

മലപ്പുറത്തെ ആശുപത്രികളിൽനിന്ന് പാമ്പിനെ കണ്ടെത്തുന്ന സംഭവം അടുത്തിടെയായി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നേരത്തെ നിലമ്പൂരിലെയും പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽനിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.

ഒരു മാസം മുമ്പാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽനിന്ന് പാമ്പിനെ പിടികൂടിയത്. ആശുപത്രിയിലെ സർജിക്കൽ വാർഡിൽനിന്നാണ് രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. അതിന് മുമ്പ് 11 പാമ്പിൻകുഞ്ഞുങ്ങളെയും ഇതേ വാർഡിൽനിന്ന് പിടികൂടിയിരുന്നു. ഇതേത്തുടർന്ന് അടച്ചിട്ടിരുന്ന വാർഡിലാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയതും പിടികൂടിയതും. ആശുപത്രി പരിസരം കാടുപിടിച്ച് കിടക്കുകയായിരുന്നു. പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി പരിസരത്തെ കാട് ജീവനക്കാരുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

New Summary- A snake was caught from the children’s ward at Manjeri Medical College. At this time 11 children were under treatment in the ward

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഞ്ചേരി മെഡിക്കൽ കോളേജിൽ കുട്ടികളുടെ വാർഡിൽനിന്ന് പാമ്പിനെ പിടികൂടി
Open in App
Home
Video
Impact Shorts
Web Stories