വീട്ടിൽനിന്ന് 300 മീറ്റർ അകലെയായാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നായ കടിച്ചുപറിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വൈകിട്ട് മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. സമീപത്തെ വീടുകളിലും ബന്ധുവീടുകളിലും കുട്ടിയെ അന്വേഷിച്ചിരുന്നു.
രാത്രിയായതോടെ പ്രദേശവാസികൾ വ്യാപകമായ തെരച്ചിൽ നടത്തുകയായിരുന്നു. അതിനിടെയാണ് വീടിന് സമീപത്തെ പറമ്പിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. നാളെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം നിഹാലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
advertisement
News Summary- Ten-year-old boy died after bitten by a stray dog at Muzhupilangad in Kannur