അപകടത്തിന് പിന്നാലെ കാറിനു മുകളിലേക്ക് പന ഒടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. ഇതോടെ കാറിന്‍റെ വാതിലുകൾ തുറക്കാൻ സാധിക്കാതെ വന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനായില്ല. ഇതേത്തുടർന്ന് മുക്കം, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നു അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ എത്തിയാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Also Read- പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി മടങ്ങിയവർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് പറയുന്നത്.
advertisement