TRENDING:

തൃശൂരിൽ പറമ്പിന് തീപിടിച്ച് ജോലിക്കാരൻ പൊള്ളലേറ്റ് മരിച്ചു

Last Updated:

ഊരകം പള്ളിയ്ക്ക് പുറക് വശത്തായുള്ള സ്വകാര്യ വ്യക്തിയുടെ ഏക്കറ് കണക്കിന് വിസ്ത്യതിയുള്ള തെങ്ങ് പറമ്പില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് തീ പടര്‍ന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: പുല്ലൂര്‍ ഊരകത്ത് തെങ്ങ് പറമ്പിന് തീ പിടിച്ചതിനിടയില്‍ ജോലിക്കാരന്‍ പൊള്ളലേറ്റ് മരിച്ചു. പറമ്പില്‍ ജോലിയ്ക്കായി നിന്നിരുന്ന ഊരകം സ്വദേശി മണമാടത്തില്‍ സുബ്രന്‍ (75) എന്നയാളാണ് മരിച്ചത്. ഊരകം പള്ളിയ്ക്ക് പുറക് വശത്തായുള്ള സ്വകാര്യ വ്യക്തിയുടെ ഏക്കറ് കണക്കിന് വിസ്ത്യതിയുള്ള തെങ്ങ് പറമ്പില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് തീ പടര്‍ന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പറമ്പില്‍ ആളിപടര്‍ന്ന തീ കണ്ട് പരിസരവാസികളുടെ നേതൃത്വത്തില്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയും ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. പറമ്പ് മുഴുവനായും ആളിപടര്‍ന്ന തീ പിന്നീട് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.

Also Read- കൊല്ലത്തും കാസർകോട്ടും മൂന്ന് അപകടങ്ങളിൽ പൊലിഞ്ഞത് നാല് ജീവൻ; റോഡിൽ വില്ലനായി KSRTC

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടെയാണ് പറമ്പില്‍ പൊള്ളലേറ്റ് അവശനിലയില്‍ സുബ്രനെ കണ്ടെത്തിയത്. ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. സുബ്രന്റെ ഭാര്യ രത്‌ന. മക്കള്‍ രാജു, വിനു, സുനി. മരുമക്കള്‍ രേഖ സിനി സംഗീത.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ പറമ്പിന് തീപിടിച്ച് ജോലിക്കാരൻ പൊള്ളലേറ്റ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories