• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്തും കാസർകോട്ടും മൂന്ന് അപകടങ്ങളിൽ പൊലിഞ്ഞത് നാല് ജീവൻ; റോഡിൽ വില്ലനായി KSRTC

കൊല്ലത്തും കാസർകോട്ടും മൂന്ന് അപകടങ്ങളിൽ പൊലിഞ്ഞത് നാല് ജീവൻ; റോഡിൽ വില്ലനായി KSRTC

കൊല്ലം ജില്ലയിൽ രണ്ടു അപകടങ്ങളിലായി മൂന്നുപേർ മരിച്ചപ്പോൾ കാസർകോട്ട് ഒരപകടത്തിൽ യുവാവ് മരിച്ചു

  • Share this:

    കൊല്ലം/കാസർകോട്: സംസ്ഥാനത്ത് കെഎസ്ആർടിസി ബസിടിച്ചുണ്ടായ മൂന്ന് അപകടങ്ങളിൽ മരിച്ചത് നാലുപേർ. കൊല്ലം ജില്ലയിൽ രണ്ടു അപകടങ്ങളിലായി മൂന്നുപേർ മരിച്ചപ്പോൾ കാസർകോട്ട് ഒരപകടത്തിൽ യുവാവ് മരിച്ചു. കൊല്ലം ചടയമംഗലത്ത് ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന രണ്ട് വിദ്യാർഥികളാണ് കെഎസ്ആർടിസി ബസിടിച്ച് മരിച്ചത്. ബുള്ളറ്റ് ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് ബസ് ബൈക്കിൽ ഇടിച്ചത്. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ(20) എന്നിവരാണ് മരിച്ചത്

    കൊല്ലം പന്മനയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സൈക്കിൾ യാത്രികനായ 65കാരനാണ് മരിച്ചത്. പന്മന മുല്ലക്കേരി കടുവിനാൽ വീട്ടിൽ താഹയാണ് മരിച്ചത്. ദേശീയപാതയിൽ പന്മന ക്ഷേത്രഗോപുരത്തിന് സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഇടപ്പള്ളിക്കോട്ടയിൽ നിന്നും പന്മന വില്ലേജ് ഓഫീസിലേക്ക് വരുകയായിരുന്ന താഹ റോഡ് മുറിച്ച് കടക്കവെ ഇതേ ദിശയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട താഹയെ ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

    കാസർഗോഡ് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചത് ഇന്ന് രാവിലെയാണ്. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ ഫാസിൽ തബ്ശീറാണ് മരിച്ചത്. പഴയ ബസ് സ്റ്റാൻഡിലെ വസ്ത്ര വ്യാപാരിയായ ഫാസിൽ
    സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് കെഎസ്ആർടിസി ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു.

    Also Read- വയനാട് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

    ചടയമംഗലം അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അമിതവേഗത്തിലെത്തിയ കെ എസ് ആർ ടി സി ബസ് ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടം. റോഡിൽ തലയിടിച്ച് വീണ ഷിഖ തൽഷണം മരിക്കുകയും അഭിജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയുമായിരുന്നു.

    Also Read- കൊല്ലം ചടയമംഗലത്ത് KSRTC ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാർഥികൾ മരിച്ചു

    പത്തനംതിട്ട മുസ്ലിയാർ കോളജിലെ ബിബിഎ വിദ്യാർഥി വിദ്യാർഥിയാണ് അഭിജിത്. കിളിമാനൂർ എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് ശിഖ. ഇരുവരും ഒരുമിച്ച് ബൈക്കിൽ സഞ്ചാരിക്കുമ്പോഴാണ് കൊട്ടരക്കരയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് പിന്നിൽ ഇടിച്ച് അപകടമുണ്ടായത്.

    പിന്നീട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഇരുവരുടെയും മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയത്. ചടയമംഗലം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Published by:Anuraj GR
    First published: