പെട്രോൾ പമ്പിലെത്തി ഇന്ധനം നിറച്ച് മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് സാനി ബേബി സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി ഇടിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം ഉണ്ടായത്.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ വച്ചാണ് പൊലീസ് ജീപ്പും യുവാവ് സഞ്ചരിച്ച സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചത്. പൊലീസ് ജീപ്പിന് അടിയിൽപ്പെട്ട യുവാവ് അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. ചീരകര്‍ഷകനും റിങ് ജോലിക്കാരനുമാണ് സാനി ബേബി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
advertisement
എന്നാൽ സാനി ഓടിച്ചിരുന്ന സ്കൂട്ടർ നേരിട്ട് ജിപ്പില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസ് വാഹനത്തിന്റെ അടിയില്‍പ്പെട്ട സ്‌കൂട്ടറും സാനിയും പതിനഞ്ച് മീറ്ററോളം നിരങ്ങിയ ശേഷമാണ് പൊലീസ് ജീപ്പ് നിന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
February 09, 2024 7:06 AM IST