കാരന്തൂർ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയുടെ അടിയിൽ അകപ്പെട്ട യുവാവിനെ നാട്ടുകാർ ചേർന്ന് ആനന്ദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ലോറിയുടെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ആനന്ദ് ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. കണ്ടുനിന്നവർ ബഹളംവെച്ചതോടെയാണ് ലോറി ഉടൻ നിർത്തിയത്. ഓടിക്കൂടിയ നാട്ടുകാരാണ് ഉടൻ തന്നെ ആനന്ദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
ആനന്ദ് വിൽസന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ഇന്നുതന്നെ ബന്ധുക്കൾക്ക് വിട്ടുനൽകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
June 07, 2023 2:24 PM IST