വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടുനിന്ന അജീഷിനു നേരെ കാട്ടുപോത്ത് കൂട്ടമായി പാഞ്ഞടുക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു പോത്ത് ആക്രമിക്കുകയായിരുന്നു. വയറിനും നെഞ്ചിലും മുതുകിലും ഗുരുതരമായി പരിക്കേറ്റ അജീഷിനെ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാറ്റി.
കാട്ടുപോത്ത് അടക്കം വന്യജീവികളുടെ ആക്രമണം ഭയന്ന് ജോലിക്കോ വീടിന് പുറത്തേക്കോ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് എന്ന് പരിക്കേറ്റ അജീഷിന്റെ പിതാവ് ബിജു പറയുന്നു. വന്യജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ ഫെന്‍സിംങ്ങുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമാണ് എന്നും ബിജു പറയുന്നു.
advertisement
സംഭവത്തില്‍ നാട്ടുകാര്‍ക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വന്യജീവി ശല്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.