TRENDING:

അഭിമന്യു വധക്കേസ്: തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം നശിപ്പിച്ചതായി കുറ്റപത്രം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അഭിമന്യൂ വധക്കേസിലെ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ നശിപ്പിച്ചതായി കുറ്റപത്രം. കേസില്‍ 16 പ്രതികളാണ് ഉള്ളതെന്നും ഇതില്‍ ഏഴുപേര്‍ ഒളിവിലാണെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് ന്യൂസ്18 യ്ക്ക് ലഭിച്ചു. പ്രതികളെല്ലാം എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
advertisement

ടോസ് ഭാഗ്യം വിന്‍ഡീസിന്; ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് യുവതാരം

'തെളിവുകള്‍ നശിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികള്‍ തങ്ങളുടെ രക്തം കലര്‍ന്ന വസ്ത്രങ്ങളും മൊബൈല്‍ഫോണുകളും ആയുധങ്ങളും കണ്ടെത്താനാകാത്ത വിധം നശിപ്പിച്ച് കളഞ്ഞു' എന്നാണ് കുറ്റപത്രത്തില്‍ തെളിവ് നശിപ്പിച്ചതിനെക്കുറിച്ച് പറയുന്നത്.

'കേരളത്തിലെ പ്രധാന കോളേജുകളില്‍ എസ്ഡിപിഐ, പിഎഫ്‌ഐ സംഘടനകളുടെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ സാന്നിധ്യവും ആധിപത്യവും ഉറപ്പിക്കുന്നതിനുവേണ്ടി അക്രമം നടത്തിയും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും അക്രമ മാര്‍ഗ്ഗങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കണമെന്ന പൊതുഗൂഢാലോചനയുടെ ഭാഗമായാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നും' കുറ്റപത്രം പറയുന്നു.

advertisement

രണ്ടാം ടെസ്റ്റ്; പൃഥ്വിയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ്

ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു മഹാരാജാസ് കോളേജ് വ്യദ്യാര്‍ത്ഥിയായ അഭിമന്യൂ കുത്തേറ്റ് മരിച്ചത്. നവഗാതരെ വരവേല്‍ക്കാനുള്ള ചുവരെഴുത്തിനെച്ചൊല്ലിയായിരുന്നു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഭിമന്യു വധക്കേസ്: തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം നശിപ്പിച്ചതായി കുറ്റപത്രം