കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇരുവരും കല്ലടിക്കോട് ചുങ്കത്ത് നിന്നും ജോലി കഴിഞ്ഞ് കാഞ്ഞികുളത്തെ പെട്രോള്‍ പമ്പിൽ കയറി പെട്രോള്‍ അടിച്ച് വീട്ടിലേക്ക് പോകും വഴിയാണ് അപകടം.
എഫ് സി ഐയില്‍ നിന്നുള്ള ലോഡ് ഇറക്കി മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും പാലക്കാട്ടേക്ക് പോകുന്ന ലോറി മഴ പെയ്തപ്പോള്‍ റോഡില്‍ തെന്നി തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഈ സമയം ഇതുവഴി സജിത്തും സനൂപും സഞ്ചരിച്ച ബൈക്കില്‍ ലോറി തട്ടുകയും ബൈക്ക് റോഡില്‍ മറിയുകയുമായിരുന്നു.
ഇന്ന് ഉണ്ടായ മറ്റൊരു സംഭവത്തിൽ നിലമുഴുന്നതിനിടയില്‍ ട്രാക്ടര്‍ തലകീഴായി മറിഞ്ഞു യുവ കര്‍ഷകന്‍ മരിച്ചു. മണ്ണടി കാര്‍ത്തികയില്‍ ദിനേഷ്‌കുമാര്‍ (40) ആണ് മരണപെട്ടത്.ഏനാത്ത് മണ്ണടിയില്‍ ആണ് സംഭവം. പ്രവാസിയായിരുന്ന ദിനേഷ്‌കുമാര്‍ എഴുമാസം മുന്നെയാണ് നാട്ടിലെത്തിയത്.
advertisement
കൃഷിയോടുള്ള ആഗ്രഹം നിമിത്തം കഴിഞ്ഞ മാസം ട്രാക്ടര്‍ വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ മണ്ണടി താഴത്തു വയല്‍ ചെമ്പകശ്ശേരി ഏലയില്‍ നിലമുഴുതു കഴിഞ്ഞു വര്‍ഷങ്ങളായി കൃഷിയില്ലാത്ത നിലം ഉഴുവാനുള്ള ശ്രമത്തിനിടയില്‍ ട്രാക്ടര്‍ ചതുപ്പില്‍ പുതയുകയായിരുന്നു.
ട്രാക്ടര്‍ മുന്നോട്ടെടുക്കാനുള്ള നീക്കത്തില്‍ ട്രാക്ടര്‍ തലകീഴായി മറിയുകയുമായിരുന്നു. ട്രാക്ടറിനടിയില്‍ പെട്ടു ചെളിയില്‍ പുതഞ്ഞു ശ്വാസം മുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം കണ്ടു ഓടികൂടിയ നാട്ടുകാര്‍ കയര്‍ കെട്ടി ട്രാക്ടര്‍ ഉയര്‍ത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച വൈകിട്ട് 5.30 ഓടെ എം സി റോഡിൽ പറന്തൽ പല്ലാകുഴി കത്തോലിക്കാ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസ് എതിർ ദിശയിൽ നിന്നു വന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് സമീപത്തെ വയലിലേക്ക് മറിഞ്ഞു.
Also Read- KSRTC | കൊല്ലം കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം നിരവധി പേർക്ക് പരിക്ക്
കെ എസ് ആർ ടി സി ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതേ തുടർന്ന് ബസ് ഡ്രൈവറെയും കണ്ടക്ടറെയും നാട്ടുകാർ തടഞ്ഞുവെച്ചു. പിന്നീട് സ്ഥലത്ത് എത്തിയ പൊലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.ദിശ മാറി എത്തിയ ബസ് ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ബെൻസനെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വെമ്പായം പിരപ്പന്‍കോടിന് സമീപം കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കിളിമാനൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആര്‍ ടി സി ബസും വെമ്പായം ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.