വൈകിട്ട് നാലോടെയാണ് പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. ഉത്തരേന്ത്യൻ സ്വദേശികളായ സഞ്ചാരികളാണ് ഇവരെന്നാണ് വിവരം. പറക്കലിനിടെ ഇവർ ഹൈമാസ്റ്റ് ലൈറ്റിന്‍റെ വിളക്കുകാലിൽ കുരുങ്ങുകയായിരുന്നു. ഒന്നര മണിക്കൂറോളം ഇരുവരും പടുകൂറ്റൻ വിളക്കുകാലിൽ അള്ളിപ്പിടിച്ചിരുന്നു.
100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിൽ ആണ് ഇവർ കുടുങ്ങിയത്. അഗ്നിശമന സേന വിരിച്ച വലയിൽ വീണ ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Varkala,Thiruvananthapuram,Kerala
First Published :
March 07, 2023 5:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒന്നരമണിക്കൂർ നീണ്ട പരിശ്രമം; വർക്കലയിൽ പാരൈഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി