നേതാവ് ആദ്യം പേട്ടയിലുള്ള ഒരു പ്രവാസിയുടെ ഫ്ലാറ്റിൽ എത്താനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് സ്വപ്ന പറയുന്നു. നാലാം നിലയിലെ ഫ്ലാറ്റിൽ സരിത്തിനെയും കൂട്ടി ചെല്ലുമ്പോൾ നേതാവ് ഗസൽ കേട്ടിരിക്കുകയായിരുന്നു. അവിടെനിന്നു സ്വപ്നയുടെ വാഹനത്തിലാണ് ഔദ്യോഗിക വസതിയിലേക്കു പോയത്. ഔദ്യോഗിക വസതിയിൽവച്ച് നേതാവ് നൽകിയ പണം അടങ്ങിയ ബാഗ് സ്വപ്ന വാങ്ങി തന്നെ ഏൽപിച്ചെന്നും കോൺസുലേറ്റിലെ ഉന്നതനു നൽകണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി. സരിത്തിന്റെ മൊഴി സ്വപ്നയും ശരിവച്ചിട്ടുണ്ട്.
advertisement
ലണ്ടനിലുള്ള മലയാളി ദമ്പതികളുടേതാണ് പേട്ടയിലെ ഫ്ലാറ്റ്. പണം കൈമാറിയെന്നു പറയുന്ന കാലത്ത് ആരാണ് ഈ ഫ്ലാറ്റ് ഉപയോഗിച്ചിരുന്നതെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പരിശോധിച്ചു. സ്വപ്നയും സരിത്തും മജിസ്ട്രേട്ടിനു നൽകിയ മൊഴി പകർപ്പ് ലഭിക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകും.