താഹയും താനും ഇപ്പോഴും പാർട്ടി അംഗങ്ങളാണെന്ന് സഹോദരൻ ഇജാസ് പറഞ്ഞു. ഭരണഘടന തകർക്കപ്പെടുമ്പോൾ മനുഷ്യ മഹാ ശൃംഖല പോലുള്ള സമരങ്ങൾ അനിവാര്യമാണ്. താഹ ഇപ്പോഴും പാർട്ടി അംഗമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞത് താഹ മാവോയിസ്റ്റാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണെന്നും ഇജാസ് പറഞ്ഞു.
താഹയുടെ ഉമ്മ മനുഷ്യ മഹാശൃംഖലയിൽ
മനുഷ്യ മഹാശൃംഖലയിൽ അണിചേർന്ന് സിസ്റ്റർ ലൂസി കളപ്പുര; ശൃംഖലയ്ക്ക് പിന്തുണയുമായി നവദമ്പതിമാരും
advertisement
താഹ ജയിലിന് വെളിയിൽ ആയിരുന്നെങ്കിൽ ശൃംഖലയിൽ പങ്കാളി ആവുമായിരുന്നു. യുഎപിഎയ്ക്കും സിഎഎയ്ക്കും എതിരാണ് പാർട്ടി നിലപാട്. കുടുംബത്തിന് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്നും ഇജാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 26, 2020 10:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ താഹയുടെ ഉമ്മയും സഹോദരനും മനുഷ്യ മഹാശൃംഖലയിൽ
