TRENDING:

നെയ്യാറ്റിൻകര കൊലപാതകം: പ്രതി ഒളിവിൽ തന്നെ; മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം ഇന്ന്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നെയ്യാറ്റിൻകര സനലിന്‍റെ കൊലപാതകത്തിൽ പ്രതിയായ ഡി വൈ എസ് പിയെ കണ്ടെത്താൻ കഴിയാതെ അന്വേഷണസംഘം. സംഭവം നടന്ന് നാലു ദിവസം ആകുമ്പോഴും പ്രതി എവിടെയെന്ന് അറിയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. അതേസമയം, ഹരികുമാറിന്‍റെ മുൻകൂർ ജാമ്യഹർജി എപ്പോൾ പരിഗണിക്കും എന്നതിൽ കോടതി ഇന്ന് തീരുമാനം എടുക്കും.
advertisement

കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. സംഭവം നടന്ന് നാല് ദിവസം ആകുമ്പോഴും പ്രതി ഡി വൈ എസ് പി ഹരികുമാർ എവിടെയെന്ന് അറിയില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതോടെ ഒത്തുകളി ആരോപണം കൂടുതൽ ശക്തമാക്കുകയാണ്.

ഇന്നുരാവിലെ ഒമ്പതുമണിക്ക് സനൽകുമാറിന്‍റെ ശവകുടീരത്തിൽ നിന്ന് നെയ്യാറ്റിൻകര ഡി വൈ എസ് പി ഓഫീസിലേക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. ഹരികുമാർ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് ഇപ്പോഴും പരിശോധന പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ഡി വൈ എസ് പിക്കു വേണ്ടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കപ്പെട്ടിരുന്നു.

advertisement

ക്രിമിനൽ കാക്കി

അതേസമയം, ജാമ്യാപേക്ഷ എപ്പോൾ പരിഗണിക്കണമെന്നതിൽ കോടതി ഇന്ന് തീരുമാനമെടുക്കും. കൊലപ്പെടുത്താൻ ബോധപൂർവം ശ്രമിച്ചില്ലെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിന് മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ നിലപാട്.

'സനൽ വാഹനത്തിന്‍റെ മുന്നിലേക്ക് വന്ന് വീഴുകയായിരുന്നു, ബ്രേക്ക് ചെയ്യാനുള്ള സമയം പോലും ലഭിച്ചില്ല'

സനലിനെ ആശുപത്രിയിലെത്തിക്കാൻ വീഴ്ച വരുത്തിയതിന് പേരിൽ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ എസ് ഐ അടക്കമുള്ളവർക്കെതിരെ ഉടൻ നടപടി ഉണ്ടാകില്ലെന്നാണ് സൂചന. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ താൻ നിർദ്ദേശം. നൽകിയെന്നാണ് എസ്ഐ നൽകിയിട്ടുള്ള വിശദീകരണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെയ്യാറ്റിൻകര കൊലപാതകം: പ്രതി ഒളിവിൽ തന്നെ; മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം ഇന്ന്