പരാതി ലഭിച്ച ദിവസം തന്നെ തുടര്‍നടപടി സ്വീകരിച്ചെന്നായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയുടെ മറുപടി. 2023 സെപ്റ്റംബര്‍ ഒന്നിനാണ് അച്ചു ഉമ്മന്റെ പരാതി ഇ-മെയിലായി വനിതാ കമ്മിഷന് ലഭിച്ചത്. അന്നു തന്നെ ഈ പരാതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നുവെന്നും തിരുവനന്തപുരം പൂജപ്പുര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയാണെന്നും വനിതാ കമ്മീഷൻ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം ഉണ്ടായത്. സൈബർ പൊലീസിനും പൂജപ്പുര പൊലീസിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. സൈബർ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. സ്ത്രീത്വത്തെയും തന്റെ ജോലിയെയും അപമാനിക്കുകയും, നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയുമാണെന്നും പരാതിയിൽ പറയുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥനെതിരായ തെളിവുകളും അച്ചു ഉമ്മൻ പൊലീസിന് കൈമാറിയിരുന്നു.
advertisement