TRENDING:

പാലക്കാട് സി പി എം നേതാക്കൾക്കെതിരെ നടപടി: ജില്ലാ സെക്രട്ടറിയേറ്റംഗം സി കെ ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി

Last Updated:

കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് - ജില്ലാ കമ്മറ്റി യോഗത്തിലാണ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ജില്ലയില്‍ സി പി എം നേതാക്കള്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി. കണ്ണമ്പ്ര ഭൂമിയിടപാടില്‍ മൂന്നര കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പാര്‍ടി കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി കെ ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ചാമുണ്ണിയുടെ ബന്ധു ആര്‍ സുരേന്ദ്രനെ പാര്‍ടിയില്‍ നിന്നും പുറത്താക്കി. തെരഞ്ഞെടുപ്പ് ഫണ്ട് പിരിവില്‍ ക്രമക്കേട് നടത്തിയതിന് വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ ബാലനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി.
advertisement

ഇന്ന് ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം.സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍, കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് - ജില്ലാ കമ്മറ്റി യോഗത്തിലാണ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനായി ഭൂമി വാങ്ങിയതില്‍ മൂന്നരക്കോടി രൂപയുടെ അഴിമതി നടന്നതായി സി പി എം നിയോഗിച്ച പാര്‍ടി കമ്മീഷന്‍ കണ്ടെത്തി. ഭൂമി വാങ്ങുന്നതിന് നേതൃത്വം നല്‍കിയ കണ്ണമ്പ്ര ചൂര്‍കുന്ന് ബ്രാഞ്ച് കമ്മറ്റിയംഗവും കണ്ണമ്പ്ര സഹകരണ ബാങ്ക് ഹോണററി സെക്രട്ടറിയുമായ ആര്‍ സുരേന്ദ്രനെ പാര്‍ടിയില്‍ നിന്നും പുറത്താക്കി. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് നടപ്പിലാക്കിയ പദ്ധതിയില്‍ പാര്‍ടി ചുമതല വഹിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം സി കെ ചാമുണ്ണി വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്.

advertisement

താക്കീത് നല്‍കാനായിരുന്നു ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഈ നിര്‍ദ്ദേശം തള്ളിയാണ് ജില്ലാ കമ്മറ്റി തരം താഴ്ത്തിയത്. പാര്‍ടി അറിയാതെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചതിനും പഴയ രസീത് ഉപയോഗിച്ച് ക്രമക്കേട് നടത്തിയതിനും വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ ബാലനെ കിഴക്കഞ്ചേരി രണ്ട് ലോക്കല്‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയായിരുന്നു. ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് ക്രമക്കേട് സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്ത കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യും. പുതുശ്ശേരി ഏരിയാ കമ്മറ്റി വിവിധ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികള്‍ക്ക് അംഗീകാരം നല്‍കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജില്ലാ കമ്മറ്റി വിലയിരുത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് സി പി എം നേതാക്കൾക്കെതിരെ നടപടി: ജില്ലാ സെക്രട്ടറിയേറ്റംഗം സി കെ ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി
Open in App
Home
Video
Impact Shorts
Web Stories