ജൂലൈ 4 ന് കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിനു പിന്നാലെ തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേ വീണാ ജോർജിനെ കൊട്ടാരക്കരയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.‘കുട്ടിയായിരിക്കെ ഞാൻ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന് കളവു പറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. അങ്ങനെ പരീക്ഷകളിൽനിന്ന് രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളിൽനിന്നും’ ഇതായിരുന്നു ഇരവിപേരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ രാജീവിന്റെ പോസ്റ്റ്.
'മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുത്' ഇങ്ങനെയാണ് എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റ് ആയിരുന്ന ജോൺസൺ സമൂഹമാധ്യമത്തിൽ കുറിച്ചത്.
advertisement
മെഡിക്കൽ കോളേജ് കെട്ടിടം തകരുന്നതിന് 10 ദിവസം മുമ്പ് രാജീവിനെ പത്തനംതിട്ട ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അധ്യക്ഷ സ്ഥാനത്തു നിന്നും സസ്പെൻഡ് ചെയ്തിരുന്നു. പോക്സോ കേസ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം വെളിപ്പെടുത്തിയെന്നാരോപിച്ച് വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫാണു ബാലനീതി ചട്ടങ്ങൾ പ്രകാരം ജൂൺ 25 ന് സസ്പെൻഡ് ചെയ്തത്.
ജൂലൈ 14 ന് രാവിലെ 11 ന് ഇരവിപേരൂര്‍ പഞ്ചായത്തിലെ ആധുനിക അറവുശാലയുടെ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചടങ്ങില്‍ നിന്ന് മന്ത്രി വിട്ടു നിന്നിരുന്നു.രാജീവായിരുന്നു ഈ പദ്ധതി വിഭാവനം ചെയ്തത്.