വിദേശത്ത് നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്യാനും ഉല്പാദനം വര്‍ദ്ധിപ്പിക്കാനും അടിയന്തര നടപടി കേന്ദ്രം സ്വീകരിക്കണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു. കോവിഡ് മൂന്നാംതരംഗ സാധ്യതാ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പ്രഥമവും പ്രധാനവുമാണെന്ന് അദ്ദേഹം കുറിച്ചു.
എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നയം മാറ്റിയിട്ടും വാക്‌സിന് ക്ഷാമം
സുപ്രീംകോടതി വിധിയും ജനകീയ പ്രതിഷേധവും സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദവും മൂലം വാക്‌സിന്‍ നയം മാറ്റാന്‍ മനസ്സില്ലാമനസ്സോടെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി.കമ്പനി ഉല്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനവും കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും 25 ശതമാനം സ്വകാര്യമേഖലയ്ക്ക് കാശ് ഈടാക്കി നല്‍കാനുമുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
advertisement
ജൂണ്‍ 21 മുതല്‍ ഈ പുതിയ വാക്‌സിന്‍ നയം നടപ്പാക്കുമെന്ന് വ്യക്തമാക്കി.സ്വകാര്യ വാക്‌സിന്‍ ഉല്പാദകരായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ഇപ്പോള്‍ സ്വീകരിക്കുന്ന നയം മാറ്റിയാലെ പുതിയ വാക്‌സിന്‍ നയം ഇപ്പോള്‍ തന്നെ നടപ്പാക്കാന്‍ കഴിയൂ.അവരുടെ ഉല്പാദനശേഷി വര്‍ധിപ്പിക്കണം.ഇറക്കുമതിയും നിയന്ത്രിക്കണം.ഇതു രണ്ടും കേന്ദ്രസര്‍ക്കാരാണ് ചെയ്യേണ്ടത്.അതിനൊന്നും ഇതുവരെ നടപടി ആരഭിച്ചിട്ടില്ല.
കോവിഡ് മൂന്നാംതരംഗ സാധ്യതാ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പ്രഥമവും പ്രധാനവുമാണ്.രണ്ട് ഡോസും ലഭ്യമായവര്‍ രാജ്യത്താകെ കേവലം മൂന്നരശതമാനം ആണ്.ഒരു ഡോസ് ലഭിച്ചവര്‍ 15 ശതമാനവും.കേരളം സ്വന്തമായി വാക്‌സിന്‍ വിതരണം ചെയ്യുകയും പാഴാക്കാതെ കുത്തിവെക്കുകയും ചെയ്തതിന്റെ ഫലമായി രണ്ടു ഡോസും 6.61 ശതമാനം പേര്‍ക്കും ഒരു ഡോസ് 26.02 ശതമാനം പേര്‍ക്കും നല്‍കാനായി.വിദേശത്ത് നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്യാനും ഉല്പാദനം വര്‍ദ്ധിപ്പിക്കാനും അടിയന്തര നടപടി കേന്ദ്രം സ്വീകരിക്കണം.വാക്‌സിനേഷന്‍ സാര്‍വത്രികമായി നല്‍കുന്നതില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മൂന്നാം തരംഗത്തെ നേരിടാന്‍ കഴിയാതെ വരും.അതിനിടയാക്കരുത്.
