TRENDING:

സമസ്ത നേതാവിന്‍റെ പരാമര്‍ശത്തിനെതിരെ തട്ടമൂരി പ്രതിഷേധിച്ച് വി.പി സുഹറ; അസഭ്യം പറഞ്ഞ പിടിഎ പ്രസിഡന്‍റിനെതിരെ കേസ്

Last Updated:

സമസ്ത നേതാവായ ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധമായ പരാമർശത്തിലായിരുന്നു പ്രതിഷേധം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് നല്ലളത്ത് സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച പരിപാടിക്കിടെ തട്ടമഴിച്ച് സാമുഹിക പ്രവര്‍ത്തക വി.പി സുഹ്‌റയുടെ പ്രതിഷേധം. പ്രതിഷേധമുയർത്താൻ ശ്രമിച്ച വി. പി. സുഹ്റയെ വേദിയിൽ നിന്ന് ഇറക്കിവിട്ടു. സമസ്ത നേതാവായ ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധമായ പരാമർശത്തിലായിരുന്നു പ്രതിഷേധം. കോഴിക്കോട് കോർപറേഷൻ നാൽപതാം ഡിവിഷനിലെ കുടുംബശ്രീ പരിപാടിയിലായിരുന്നു സംഭവം. കോഴിക്കോട് കോർപറേഷന്റെ ക്ഷണപ്രകാരമാണ് വി.പി സുഹറ കുടുംബശ്രീ പരിപാടിക്ക് എത്തിയത്.
വി.പി സുഹ്റ
വി.പി സുഹ്റ
advertisement

പ്രസംഗത്തിനിടെ പരിപാടിയുമായി ബന്ധമില്ലാത്ത സമസ്ത നേതാവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് തന്റെ തട്ടം അഴിക്കുകയാണെന്നും പ്രഖ്യാപിക്കുകയായിരുന്നു.വേദിയിൽ ഉണ്ടായിരുന്ന കോർപറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.സി രാജൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രതിഷേധവുമായി മുന്നോട്ട് വന്നു.

‘തട്ടം തട്ടി മാറ്റല്‍’ പുരോഗതി അല്ല അധോഗതി; കമ്മ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധം’; തട്ടം വിവാദത്തിൽ രൂക്ഷ വിമർശനവുമായി സമസ്ത

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുഹറയുടെ നീക്കത്തിൽ രോഷാകുലനായ പിടിഎ പ്രസിഡന്റ് ഇവരെ അസഭ്യം പറഞ്ഞു. തുടർന്ന് പിടിഎ പ്രസിഡന്റിനെതിരെ സുഹറ നല്ലളം പൊലീസിൽ പരാതി നൽകി. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്നും മുസ്‍ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. തട്ടം ഇസ്‍ലാമികമാണെന്നും അതിനെതിരെ പ്രതികരിച്ചാൽ എതിർക്കുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സമസ്ത നേതാവിന്‍റെ പരാമര്‍ശത്തിനെതിരെ തട്ടമൂരി പ്രതിഷേധിച്ച് വി.പി സുഹറ; അസഭ്യം പറഞ്ഞ പിടിഎ പ്രസിഡന്‍റിനെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories