'തട്ടം തട്ടി മാറ്റല്‍' പുരോഗതി അല്ല അധോഗതി; കമ്മ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധം'; തട്ടം വിവാദത്തിൽ രൂക്ഷ വിമർശനവുമായി സമസ്ത
- Published by:Rajesh V
- news18-malayalam
Last Updated:
''സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നത്''
കോഴിക്കോട്: തട്ടം വേണ്ട എന്ന് പറയുന്ന മുസ്ലിം പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തന ഫലമായാണെന്ന സിപിഎം നേതാവ് കെ അനിൽ കുമാറിന്റെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി സമസ്ത. ‘തട്ടം തട്ടി മാറ്റല്‍’ പുരോഗതി അല്ല അധോഗതിയാണ്. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നത്. വോട്ട് രാഷ്ട്രീയത്തിന് വേണ്ടി പറയുകയും അടിസ്ഥാന തത്വം നിലനിർത്തുകയും ചെയ്യുന്ന സമീപനമാണ് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം. കമ്മ്യൂണിസത്തിന്‍റെ അടിസ്ഥാനം മതനിഷേധമെന്നും അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി.
ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുന്നു സിപിഎം സംസ്ഥാന സമിതിയംഗം അഡ്വ. കെ അനിൽ കുമാറിന്റെ വിവാദ പരാമർശം. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്നാണ് കെ അനിൽകുമാർ പറഞ്ഞത്. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
നേരത്തെ അനില്‍ കുമാറിന്റെ പ്രസ്താവനക്കെതിരെ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലും രംഗത്തുവന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നാണ് ജലീല്‍ വ്യക്തമാക്കിയത്. വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീല്‍ പ്രതികരിച്ചു. ജലീലിന്റെ പ്രസ്താവനയെ പിന്തുണച്ച് എ എം ആരിഫ് എംപിയും രംഗത്ത് വന്നിരുന്നു.
advertisement
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി രവിചന്ദ്രന്റെ നേതൃത്വത്തില്‍ യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലാണ് അനില്‍ കുമാറിന്റെ പരാമര്‍ശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
October 03, 2023 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തട്ടം തട്ടി മാറ്റല്‍' പുരോഗതി അല്ല അധോഗതി; കമ്മ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധം'; തട്ടം വിവാദത്തിൽ രൂക്ഷ വിമർശനവുമായി സമസ്ത