TRENDING:

പോക്‌സോ കേസിൽ അറസ്റ്റിലായ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

Last Updated:

'ഹലാല്‍ ലൗ സ്റ്റോറി' എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നാസർ വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് സ്കൂളിലെ അറബി അധ്യാപകനായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാസറിനെ പോക്‌സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് മലപ്പുറം വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് വിഎച്ച്എസ്എസിലെ അറബി അധ്യാപകനായ നാസര്‍ കറുത്തേനിയെ സസ്പന്റ് ചെയ്തു കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്.
News18
News18
advertisement

ഈമാസം 21നാണ് നാസര്‍ കറുത്തേനിയെ അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ വണ്ടൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുക്കുകയായിരുന്നു. നിലവിൽ പ്രതി മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, കെ എല്‍ 10 പത്ത്, തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ച നടനാണ് നാസർ കറുത്തിനേനി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(Summary: Actor and teacher Nasser Karuteni, who was arrested for molesting a minor girl, has been suspended by the education department.)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോക്‌സോ കേസിൽ അറസ്റ്റിലായ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories