പൂജയിൽ വീരമണി സ്വാമി പങ്കെടുത്തെന്നും താനാണ് അദ്ദേഹത്തെ വിളിച്ചതെന്നും നടൻ പറഞ്ഞു. വീരമണി പാട്ടുപാടുകയും താൻ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. പൂജയിലൂടെ അയ്യപ്പനെ കൊണ്ടുപോകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും, ഇതൊന്നും പിൽക്കാലത്ത് വിവാദമാവുമെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയറാം കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ശബരിമലയിൽ വെച്ചുള്ള പരിചയമുണ്ടെന്നും എല്ലാ വർഷവും മകരവിളക്കിന് കാണാറുണ്ടെന്നും ജയറാം പറഞ്ഞു.
അതേസമയം, 2019-ലാണ് കേസിനാസ്പദമായ സംഭവം. സ്വർണ്ണം പൂശാനായി ദേവസ്വം ബോർഡ് രേഖാമൂലം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഏൽപ്പിച്ച പതിനാല് സ്വർണ്ണപ്പാളികളാണ് ചെന്നൈയിൽ എത്തിച്ചത്. അവിടെ സ്വർണ്ണം പൂശിയ ശേഷം, ദ്വാരപാലക ശിൽപത്തിൻ്റെ രൂപത്തിൽ ആക്കിയ ശേഷം ജയറാമിൻ്റെ വീട്ടിൽ വെച്ച് പൂജകൾ നടത്തുകയായിരുന്നു. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു.
advertisement