TRENDING:

കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണമെന്ന് നിവിന്‍ പോളി; പരിഗണിക്കാമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

Last Updated:

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്നായിരുന്നു നിവിന്‍ പോളിയുടെ ആവശ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റർവെൽ സമയം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി നടന്‍ നിവിന്‍ പോളി. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് നിവിന്‍ പോളി ഇക്കാര്യം ആവശ്യപ്പെട്ടത്. നിവിന്‍ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു.
advertisement

കാസർഗോഡ് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; 3 പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിന്‍ പോളി പറഞ്ഞതായി മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന്‌ നിവിനെ അറിയിച്ചു.ഓണാശംസകൾ നേർന്നു’- മന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണമെന്ന് നിവിന്‍ പോളി; പരിഗണിക്കാമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
Open in App
Home
Video
Impact Shorts
Web Stories