TRENDING:

കാൽനടയാത്രക്കാരനെ ഇടിച്ചിട്ടു, റോഡിൽ നാട്ടുകാരുമായി ഏറ്റുമുട്ടൽ; നടൻ സിദ്ധാർഥ് പ്രഭു കസ്റ്റഡിയിൽ

Last Updated:

അപകടത്തെ തുടർന്ന് നടൻ നാട്ടുകാരെ ആക്രമിക്കുകയും ചോദ്യം ചെയ്ത പോലീസുമായി തർക്കിക്കുകയും ചെയ്തതായി പരാതിയുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ബുധനാഴ്ച രാത്രി എംസി റോഡിൽ ടിവി സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ചിരുന്ന കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. രാത്രി 8.30 ഓടെയാണ് സംഭവം. അപകടത്തെ തുടർന്ന് നടൻ നാട്ടുകാരെ ആക്രമിക്കുകയും ചോദ്യം ചെയ്ത പോലീസുമായി തർക്കിക്കുകയും ചെയ്തതായി പരാതിയുണ്ട്. ലോട്ടറി വില്പനക്കാരനായ വ്യക്തിക്കാണ് പരിക്കേറ്റത്.
സിദ്ധാർത്ഥ് പ്രഭു
സിദ്ധാർത്ഥ് പ്രഭു
advertisement

കോട്ടയം ഭാഗത്തുനിന്ന് സിദ്ധാർത്ഥ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വ്യക്തിയെ സഹായിക്കാൻ നാട്ടുകാർ ഓടിയെത്തിയപ്പോൾ സിദ്ധാർത്ഥ് അവരെ കൈയേറ്റം ചെയ്തതായാണ് പരാതി. സംഭവസ്ഥലത്തെത്തിയ പോലീസുമായി നടൻ വാക്കുതർക്കത്തിലേർപ്പെട്ടതായും വിവരമുണ്ട്. പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തെ തുടർന്ന് ഇതേവഴിയിൽ ഏറെനേരം വാഹന ഗതാഗതം തടസപ്പെട്ടതായും റിപോർട്ടുണ്ട്. സിദ്ധാർഥ് അസഭ്യവർഷം നടത്തി റോഡിൽ കിടക്കുന്ന രംഗങ്ങളും പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടൻ റോഡിൽ കിടന്ന് നാട്ടുകാരുമായി തർക്കിക്കുന്നതായി ഒരു ദൃശ്യത്തിൽ കാണാം. ബാലതാരമായി സീരിയൽ മേഖലയിൽ എത്തിയ സിദ്ധാർഥ്, 'ഉപ്പും മുളകും' എന്ന പരമ്പരയിൽ ശ്രദ്ധേയവേഷം ചെയ്യുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A pedestrian was injured after a car driven by TV serial actor Siddharth Prabhu hit him on MC Road on Wednesday night. The incident took place around 8.30 pm. Following the accident, the actor allegedly attacked locals and argued with the police who questioned him. The injured person is a lottery vendor. The car Siddharth was driving from Kottayam lost control and hit the pedestrian. The complaint is that when locals rushed to help the injured person, Siddharth assaulted them. Siddharth, who entered the serial industry as a child actor, is playing a prominent role in the series 'Uppum Mulakum'

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാൽനടയാത്രക്കാരനെ ഇടിച്ചിട്ടു, റോഡിൽ നാട്ടുകാരുമായി ഏറ്റുമുട്ടൽ; നടൻ സിദ്ധാർഥ് പ്രഭു കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories