ദിലീപിന്റെ സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവരാണു മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയ മറ്റുള്ളവര്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കിയെന്നാണ് പുതിയ കേസ്.
കേസ് കെട്ടിച്ചമച്ചതാണെന്നും, നാല് വര്‍ഷത്തിനിപ്പുറമുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതില്‍ ദുരുദ്ദേശമുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസെന്നും വാദമുണ്ട്.
advertisement
നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപകടപ്പെടുത്താനായി ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്ര കുമാറിന്റ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ഡി.വൈ.എസ്.പി. ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്നും, എസ്.പി. കെ.എസ്.സുദര്‍ശന്റെ കൈവെട്ടുമെന്നും ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാറിന്റെ മൊഴിയായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിട്ടുണ്ട്. താന്‍ ഇത് നേരിട്ട് കാണുകയും കേള്‍ക്കുകയും ചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ചായിരുന്നു ഇതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
2017 നവംബര്‍ 15ന് രാത്രി ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. കേസില്‍ മൊത്തം ആറു പ്രതികളാണ്; ദീലീപ്, അനുജന്‍ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് പിന്നെ ഇനിയും തിരച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരാളും പ്രതി പട്ടികയിലുണ്ട്. ഇയാളാണ് ദിലീപിന്റെ വീട്ടില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എത്തിച്ചതെന്നാണ് കരുതുന്നത്.