വി.എസ്.സർക്കാറിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് 70 ഏക്കർ എച്ച്.എം.ടി ഭൂമി ബ്ലൂസ്റ്റാർ റിയൽട്ടേഴ്സിന് കൈമാറിയത് വിവാദമായിരുന്നു. ഭൂമി കൈമാറ്റത്തിന് പിന്നിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഭൂമി കൈമാറ്റം അംഗീകരിച്ചു..
സർക്കാരിന്റെ വനിതാ മതിലിന് എതിരെ വി.എസ്
ഭൂമി ലഭിച്ച് ഇത്രയേറെ വര്‍ഷമായിട്ടും യാതൊരുവിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികളും ഉടമസ്ഥർ നടത്തിയിരുന്നില്ല. വിവിധ പദ്ധതികള്‍ക്കായി നല്‍കിയ ഭൂമിയില്‍ നിര്‍മാണം നടത്താത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നതോടെയാണ് ഭൂമി മറിച്ച് വില്‍ക്കാന്‍ കമ്പനി നീക്കം നടത്തിയത്.
advertisement
കേരളത്തിലെ രാഷ്ട്രീയ ബിസിനസ് രംഗങ്ങളില്‍ വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചതാണ് എച്ച്.എം.ടി ഭൂമി ഇടപാട്. സെസ് പദവി ലഭിച്ച കേരളത്തിലെ ആദ്യ സ്വകാര്യ പദ്ധതി പ്രദേശങ്ങളിലൊന്നു കൂടിയാണിത്. സോഫ്റ്റ്‌വെയര്‍ രംഗത്ത് 70000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അവകാശ വാദവുമായാണ് എച്ച്.ഡി.ഐ.എല്‍ സബ്‌സിഡിയറിയായ ബ്‌ളൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് ഭൂമി വാങ്ങിയത്.