സർക്കാരിന്റെ വനിതാ മതിലിന് എതിരെ വി.എസ്

Last Updated:
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിവിധ ജാതി സംഘടനകളുടെ യോഗം വിളിച്ച സർക്കാരിനെ വിമർശിച്ചു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. ഹിന്ദുത്വവാദികളുടെ ആചാരരീതികൾ പകർത്തലല്ല വർഗസമരരീതി. ജാതി സംഘടനകളെ കൂടെ നിർത്തുന്നതു കമ്യൂണിസ്റ്റ് രീതിയല്ലെന്നും വിഎസ് വ്യക്തമാക്കി.
നവോത്ഥാന പാരാമ്പര്യമുള്ള സംഘടനകളേയും നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി ജനുവരി ഒന്നിനാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കുന്നത്. 'കേരളത്തെ വീണ്ടും ഭ്രാന്താലമാക്കരുത്' എന്നാണ് പരിപാടിയുടെ മുദ്രാവാക്യം. നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനമായത്.
വനിതാ മതിൽ പരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് എൻഎസ്എസ് നേരത്തെതന്നെ അറിയിച്ചിരുന്നു. അതേസമയം വനിതാ മതിൽ വിജയിപ്പിക്കാൻ എല്ലാ സഹായവും ചെയ്യാനാണ് എസ്എൻഡിപി യോഗത്തിന്റെ തീരുമാനം. എൻഎസ്എസ് വനിതാ മതിലുമായി സഹകരിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ‌ സർക്കാരിന്റെയും പാർട്ടിയുടെയും അഭിപ്രായങ്ങളെയെല്ലാം തള്ളിയുള്ള നിലപാടാണ് വിഎസ് സ്വീകരിച്ചിരിക്കുന്നത്.
advertisement
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ കൺവീനറുമാമുള്ള സമിതിയുടെ നേതൃത്വത്തിലാണു വനിതാ മതിൽ സംഘടിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാരിന്റെ വനിതാ മതിലിന് എതിരെ വി.എസ്
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement