TRENDING:

കണ്ണൂർ കലക്ടറുടെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് എഡിഎം നവീൻ ബാബുവിന്റെ കുടുംബം

Last Updated:

നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ കണ്ണൂർ കലക്ടർ താല്പര്യമറിയിച്ചിരുന്നെങ്കിലും കുടുംബം അതിനോട് വിയോജിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ കത്ത് സ്വീകരിക്കാൻ സാധിക്കില്ലെന്ന് മരിച്ച എടിഎം നവീൻ ബാബുവിനെ കുടുംബം. നവീന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം അറിയിച്ചതായി സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി അഖിൽ അറിയിച്ചു.
advertisement

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിയമസഹായം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടതായും അഖിൽ വ്യക്തമാക്കി.

നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ കണ്ണൂർ കലക്ടർ താല്പര്യമറിയിച്ചിരുന്നെങ്കിലും കുടുംബം അതിനോട് വിയോജിക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് പത്തനംതിട്ട സബ് കലക്ടർ വഴി കുടുംബത്തിനെ കത്ത് കൈമാറിയത്. എന്നാൽ ഈ കത്തിൽ ഔദ്യോഗികമായ ഓപ്പോ സിലോ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

അതേസമയം ദുഃഖം പങ്കു വച്ചുള്ള കലക്ടറുടെ കത്തിലെ വാചകങ്ങൾ പുറത്ത്. നവീൻ ബാബുവിന്റെ മരണത്തിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ലെന്നും എന്റെ ചുറ്റും ഇരുട്ട് മാത്രമാണെന്നും നഷ്ടബോധം പറഞ്ഞറിയിക്കാനാകില്ലെന്നും കുടുംബത്തിന് നൽകിയ കത്തിൽ പറയുന്നു. ഇന്നലെവരെ എന്റെ തോളോട് ചേർന്ന് പ്രവർത്തിച്ച ആളാണ് നവീൻ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സഹാനുഭൂതിയോടെ ജോലി ചെയ്ത വ്യക്തിയായിരുന്നുവെന്നും ഇപ്പോൾ പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ എന്നും കലക്ടർ കുടുംബത്തെ നൽകിയ കത്തിൽ പറയുന്നു. പത്തനംതിട്ട സബ് കലക്ടർ വഴിയാണ് ദുഃഖം പങ്കു വച്ചുള്ള കത്ത് കുടുംബത്തിന് കൈമാറിയത് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ ചേമ്പിനെ വിളിച്ചു സംസാരിച്ചിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ കലക്ടറുടെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് എഡിഎം നവീൻ ബാബുവിന്റെ കുടുംബം
Open in App
Home
Video
Impact Shorts
Web Stories