ഇതിനിടെ രണ്ടു തവണ മൃഗശാല വളപ്പിൽ പ്രവേശിച്ച ശേഷം ചാടിപ്പോയി. കൂടണയാനെത്തുന്ന കാക്കകൾക്ക് കുരങ്ങനെ തീരെ പിടിക്കുന്നില്ല. മൃഗശാല ജീവനക്കാർ നൂലിൽ കെട്ടി പഴങ്ങൾ എറിഞ്ഞു കൊടുക്കുന്നുണ്ട്. തളിരിലകളും കുരങ്ങൻ ഭക്ഷിക്കുന്നു.
പെൺകുരങ്ങാണ് കൂട്ടിൽ നിന്ന് ചാടിപ്പോയത്. സാധാരണ നിലയിൽ ഇണയെ വിട്ടു പോകാത്ത ഇനമാണിത്. പക്ഷേ ഇതെന്തോ ഇണയുടെ അടുത്തേക്കും പോകുന്നില്ല.
advertisement
കഴിഞ്ഞ ജൂൺ 13 നാണ് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പപോയത്. മൃഗശാലയിലെ മരത്തിലായിരുന്ന കുരങ്ങിനെ വീണ്ടും കാണാതായി. പിന്നീട് സമീപത്തുള്ള മാസ്കറ്റ് ഹോട്ടലിനടുത്തുള്ള പുളിമരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. തിരിച്ച് കൂട്ടിലെത്തിക്കാൻ വേണ്ടി പല വഴികളും മൃഗശാല അധികൃതർ നോക്കിയിരുന്നു.
തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നു കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിലെ പെൺകുരങ്ങാണ് ചാടിപ്പോയത്. പെൺകുരങ്ങിനൊപ്പം ഒരു ആൺ കുരങ്ങിനെയും സുവോളജിക്കൽ പാർക്കിൽനിന്ന് എത്തിച്ചിരുന്നു.