TRENDING:

എഴുപത്തിയേഴ് ദിവസങ്ങൾക്ക് ശേഷം ഗുരുവായൂരിൽ വീണ്ടും വിവാഹം; മാലചാർത്തി അലയും അരുണും

Last Updated:

ഗുരുവായൂരിൽ ഒമ്പത് വിവാഹങ്ങളാണ് ഇന്ന് നടന്നത്. ഓരോ വിവാഹത്തിന് ശേഷവും മണ്ഡപം അണുമുക്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ: എഴുപത്തിയേഴ് ദിവസങ്ങൾക്ക് ശേഷം ഗുരുവായൂരപ്പന്റെ സന്നിധിയിൽ വീണ്ടും മംഗല്യം. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനെ തുടർന്നാണ് വിവാഹങ്ങൾ തുടങ്ങാൻ ദേവസ്വം തീരുമാനിച്ചത്.
advertisement

കോവിഡ് സുരക്ഷാ മുൻകരുതൽ പാലിച്ചുകൊണ്ട് രാവിലെ ആറ് മണിക്കാണ് ആദ്യ വിവാഹം നടന്നത്. തൃശ്ശൂർ പെരിങ്ങാവ് കൃഷ്ണ കൃപയിൽ അല ബി ബാലയുടെയും കൊല്ലം സ്വദേശി അരുണിന്റേതുമായിരുന്നു ആദ്യം വിവാഹം. ലോക്ക്ഡൗണിനെ തുടർന്ന് ഗുരുവായൂരിൽ വിവാഹ ചടങ്ങുകൾ നിർത്തിവെച്ചതോടെ എപ്രിൽ 20 ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം  നീണ്ടു പോയിരുന്നു.

TRENDING:Strawberry Moon | എന്താണ് സ്ട്രോബെറി മൂൺ ? ചന്ദ്രഗ്രഹണത്തിന് മുൻപ് ഗൂഗിളിൽ തെരഞ്ഞ് ഇന്ത്യക്കാർ

advertisement

[NEWS]വിശന്നു വലഞ്ഞ കുഞ്ഞിന് പാൽ എത്തിക്കാനായി ട്രെയിനിൽ പുറകിലോടി പൊലീസ് ഉദ്യോഗസ്ഥൻ: അഭിനന്ദനവുമായി റെയില്‍ മന്ത്രി

[NEWS]Lunar Eclipse 2020: ചന്ദ്രഹ്രണം ഇന്ന്; കേരളത്തിലും കാണാം; അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ

[NEWS]

ഗുരുവായൂരപ്പന് മുന്നിൽ മാത്രമേ വിവാഹം നടത്തുകയുള്ളൂവെന്ന് ബന്ധുക്കൾ തീരുമാനിച്ചതിനെ തുടർന്ന് കാത്തിരിപ്പിലായിരുന്നു. വധുവിന്റേയും വരന്റേയും മാതാപിതാക്കൾ ഉൾപ്പെടെ പത്ത് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.

advertisement

ഗുരുവായൂരിൽ ഒമ്പത് വിവാഹങ്ങളാണ് ഇന്ന് നടന്നത്. ഓരോ വിവാഹത്തിന് ശേഷവും മണ്ഡപം അണുമുക്തമാക്കി. ശേഷം രണ്ടാമത്തെ വിവാഹം രണ്ടാം മണ്ഡപത്തിൽ നടന്നു. ദേവസ്വം ഫോട്ടോഗ്രാഫർമാരെ മാത്രമാണ് ഫോട്ടോ എടുക്കാൻ അനുവദിച്ചത്.

ഇന്നലെ മുതൽ വിവാഹ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ബുക്കിംഗ് ഉണ്ടായിരുന്നില്ല. വിവിധ ദിവസങ്ങളിലായി 58 വിവാഹങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ദിവസം 60 വിവാഹങ്ങൾ മാത്രം നടത്താനാണ് തീരുമാനം. ബുക്ക് ചെയ്ത വിവാഹങ്ങൾക്ക് മാത്രമേ അനുമതി നൽകുകയുള്ളൂ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഴുപത്തിയേഴ് ദിവസങ്ങൾക്ക് ശേഷം ഗുരുവായൂരിൽ വീണ്ടും വിവാഹം; മാലചാർത്തി അലയും അരുണും
Open in App
Home
Video
Impact Shorts
Web Stories