Lunar Eclipse 2020: ചന്ദ്രഹ്രണം ഇന്ന്; കേരളത്തിലും കാണാം; അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ

Last Updated:

Lunar Eclipse 2020 | പെനംബ്രൽ ചന്ദ്രഗ്രണം മൂന്നു മണിക്കൂർ 18 മിനിറ്റ് നേരം ദൃശ്യമാകും.

ഇന്ന് രാത്രിയോടെ ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണത്തിനാണ് ലോകം സാക്ഷിയാകുന്നത്. അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മ​ല്ലെ​ങ്കി​ൽ ഇ​തു കേ​ര​ള​ത്തി​ലും കാ​ണാം. രാ​ത്രി 11.15 മു​ത​ൽ പു​ല​ർ​ച്ചെ 2.34 വ​രെ​യാ​ണു ഗ്ര​ഹ​ണ​സ​മ​യം. ച​ന്ദ്ര​ൻ ഭാ​ഗി​ക​മാ​യി നി​ഴ​ൽ​ മൂ​ടി​യ (പെ​നം​ബ്ര​ൽ) ഗ്ര​ഹ​​ണ​മാ​ണ് കാണാനാകുക. അതുകൊണ്ടുതന്നെ ഇന്നത്തെ ഗ്രഹണത്തിന് പ്രത്യേകതയുണ്ട്.
ഇ​നി ജൂ​ലൈ അ​ഞ്ചി​നും ന​വം​ബ​ർ 30നും ​ച​ന്ദ്ര​ഗ്ര​ഹ​ണം ന​ട​ക്കു​മെ​ങ്കി​ലും അ​വ കേ​ര​ള​ത്തി​ൽ ദൃ​ശ്യ​മ​ല്ല. ഭൂ​മി​യു​ടെ നി​ഴ​ൽ ച​ന്ദ്ര​നി​ൽ പ​തി​ച്ചാ​ണ് ച​ന്ദ്ര​ഗ്ര​ഹ​ണം സം​ഭ​വി​ക്കു​ക. പൗ​ർ​ണ​മി (വെ​ളു​ത്ത​വാ​വ്) ദി​ന​ങ്ങ​ളി​ലാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​ത്. 12.54നാണ് ചന്ദ്രഗ്രഹണം പൂർണതയിലെത്തുന്നത്. ഈ സമയം നോക്കിയാൽ ആകാശത്ത് സ്ട്രോബെറി മൂണിനെ കാണാം. ഏഷ്യ, ഓസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകും.
advertisement
പൂർണം, ഭാഗികം, പെനംബ്രൽ എന്നിങ്ങനെ മൂന്നുതരത്തിലുള്ള ചന്ദ്രഗ്രഹണമാണുള്ളത്. ഇന്ന് നടക്കുന്ന ഗ്രഹണം പെനംബ്രൽ ഒന്നായിരിക്കും, ഇത് ഒരു സാധാരണ പൂർണ്ണചന്ദ്രനിൽ നിന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്. സൂര്യനും ഭൂമിയും ചന്ദ്രനും അപൂർണ്ണമായി വിന്യസിക്കുമ്പോഴാണ് ഒരു പെനം‌ബ്രൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ, സൂര്യന്റെ പ്രകാശത്തെ അതിന്റെ നിഴലിന്റെ പുറം ഭാഗവുമായി നേരിട്ട് ചന്ദ്രനിൽ എത്തുന്നതിൽ നിന്ന് ഭൂമി തടയുന്നു, ഇത് പെനംബ്രൽ എന്നും അറിയപ്പെടുന്നു. പെനംബ്രൽ ഭൂമിയുടെ നിഴലിന്റെ ഇരുണ്ട കാമ്പിനേക്കാൾ വളരെ മങ്ങിയതിനാൽ പെനംബ്രൽ ഗ്രഹണം സാധാരണ പൂർണ്ണചന്ദ്രനിൽ നിന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്.\
advertisement
advertisement
ചന്ദ്രഗ്രഹണം 2020: ഗ്രഹണസമയത്ത് എന്തൊക്കെ ചെയ്യാം? എന്തൊക്കെ ചെയ്യാതിരിക്കാം?
ശാസ്ത്രീയമായി പറഞ്ഞാൽ ചന്ദ്രഗ്രഹണം നഗ്ന നേത്രങ്ങൾ കൊണ്ട് വീക്ഷിക്കുന്നത് സുരക്ഷിതമാണ്. അതുകൊണ്ടുതന്നെ ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക തയാറെടുപ്പുകളൊന്നും ആവശ്യമില്ല.
എന്നാൽ, ഇന്ത്യൻ വിശ്വാസം അനുസരിച്ച് ഈ സമയത്ത് ചെയ്യാവുന്നതും അരുതാത്തതുമായ നിരവധി കാര്യങ്ങളുണ്ട്.
ഗ്രഹണസമയത്ത് മഹാമൃത്യുഞ്ജയ മന്ത്രം ഉൾപ്പെടെയുള്ള മന്ത്രങ്ങൾ ഉരുവിടണമെന്നാണ് വിശ്വാസം. ഇത് ചന്ദ്രഗ്രഹണം വഴി സംഭവിക്കുന്ന പ്രതികൂല ഊർജത്തിന്റെ തീക്ഷണത കുറയ്ക്കുമെന്നാണ് വിശ്വാസം. ആഹാരത്തിൽ തുളസിയില ചേർക്കണമെന്നതാണ് മറ്റൊരു വിശ്വാസം. ആവശ്യക്കാർക്ക് ധനസഹായവും മറ്റും നൽകണമെന്നും പുരാണങ്ങളിൽ പറയുന്നു.
advertisement
പാകം ചെയ്യാത്ത ഭക്ഷണം ഗ്രഹണ സമയത്ത് കഴിക്കാൻ പാടില്ലെന്ന് പറയുന്നവരുമുണ്ട്. മാത്രമല്ല, ശരീരത്തിന് ഹാനികരമായ രശ്മികളുടെ വികരണം നടക്കുമെന്നതിനാൽ ചന്ദ്രഗ്രഹണസമയത്ത് പുറത്തിറങ്ങരുതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ ഇതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
Lunar Eclipse 2020: ചന്ദ്രഹ്രണം ഇന്ന്; കേരളത്തിലും കാണാം; അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement