TRENDING:

Guruvayur | ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ഭക്തന്‍ മുങ്ങി മരിച്ചു; ഗുരുവായൂരില്‍ ശുദ്ധിക്രിയ നടത്തി

Last Updated:

ശുദ്ധിക്രിയകള്‍ നടക്കുന്നതിനാല്‍ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ഭക്തന്‍ മുങ്ങി മരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍(Guruvayur Temple) ശുദ്ധിക്രിയ(Purification) നടത്തി. ഇന്നലെ രാത്രിയിലാണ് ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങിമരിച്ചത്(Drowned). ശുദ്ധിക്രിയകള്‍ നടക്കുന്നതിനാല്‍ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
guruvayur temple
guruvayur temple
advertisement

ഇന്ന് രാവിലെ 11മണി വരെയായിരുന്നു നാലമ്പലത്തിലേക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറെ നാള്‍ അടച്ചിട്ടതിന് ശേഷം കഴിഞ്ഞവര്‍,ം 17നാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇപ്പോഴും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.

Also Read-Accident | അമിതവേഗതയിലെത്തിയ ബൈക്ക് വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; പോസ്റ്റില്‍ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

Accident | നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റൊരു കാറിനു മുകളിലേക്കുമറിഞ്ഞു; 3 മാസം പ്രായമുള്ള കുഞ്ഞ് തെറിച്ചുവീണു

advertisement

പത്തനംതിട്ട: കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്ത് കിടന്ന മറ്റൊരു കാറിനു മുകളിലേക്കുമറിഞ്ഞ് പിഞ്ചുകുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്(Injury). ഞായറാഴ്ച രാത്രി ഏഴരയോടെ മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപമാണ് അപകടം(Accident). മൂന്നുമാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തേക്ക് തെറിച്ചുവീണു.

മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകന്‍ ബിബിന്‍ ഡിക്രൂസ്, ഭാര്യയും രണ്ടുമക്കളുമയിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ റാന്നിയില്‍ നിന്ന് മണ്ണടിശാലയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Also Read-Shawarma| ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ: മൂന്ന് കുട്ടികൾ ഐസിയുവിൽ; ഷവർമ വിൽപന കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നിർദേശം

advertisement

പുത്തന്‍പുരയ്ക്കല്‍ മോഹന്‍ ജേക്കബിന്റെ വീടിന്റെ മുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്. അപകടസമയം വീട്ടുകാര്‍ ആരുംതന്നെ പുറത്ത് ഇല്ലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ശബ്ദംകേട്ട് പുറത്തിറങ്ങിയ ഇവര്‍ കാണുന്നത് കാറുകള്‍ക്കും വീടിന്റെ ഭിത്തിയ്ക്കും ഇടയില്‍ വീണുകിടക്കുന്ന കുഞ്ഞിനെയാണ്. ഉടനെയെത്തിയ നാട്ടുകാര്‍ കാറിനുള്ളില്‍ കുടുങ്ങിയവരെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുഞ്ഞുള്‍പ്പെടെയുള്ള പരിക്കേറ്റ എല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് സാരമായ പരിക്കുണ്ട്. റാന്നി ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Guruvayur | ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ഭക്തന്‍ മുങ്ങി മരിച്ചു; ഗുരുവായൂരില്‍ ശുദ്ധിക്രിയ നടത്തി
Open in App
Home
Video
Impact Shorts
Web Stories