കൊല്ലം: ബൈക്ക് മറിഞ്ഞ് പോസ്റ്റില്‍ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം(Death). തിരുവനന്തപുരം തട്ടത്തുമല നെടുമ്പറ സജീവ് മന്‍സിലില്‍ സജീവാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. പുനലൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുമ്പോഴായിരുന്നു അപകടം(Accident). വളവില്‍ അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബൈക്കില്‍ നിന്ന് തെറിച്ചുവീണ് സജീവന്റെ തല വൈദ്യുതിതൂണില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
Accident | നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റൊരു കാറിനു മുകളിലേക്കുമറിഞ്ഞു; 3 മാസം പ്രായമുള്ള കുഞ്ഞ് തെറിച്ചുവീണു
പത്തനംതിട്ട: കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്ത് കിടന്ന മറ്റൊരു കാറിനു മുകളിലേക്കുമറിഞ്ഞ് പിഞ്ചുകുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്(Injury). ഞായറാഴ്ച രാത്രി ഏഴരയോടെ മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപമാണ് അപകടം(Accident). മൂന്നുമാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തേക്ക് തെറിച്ചുവീണു.
മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകന് ബിബിന്‍ ഡിക്രൂസ്, ഭാര്യയും രണ്ടുമക്കളുമയിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ റാന്നിയില്‍ നിന്ന് മണ്ണടിശാലയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പുത്തന്‍പുരയ്ക്കല്‍ മോഹന്‍ ജേക്കബിന്റെ വീടിന്റെ മുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്. അപകടസമയം വീട്ടുകാര്‍ ആരുംതന്നെ പുറത്ത് ഇല്ലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ശബ്ദംകേട്ട് പുറത്തിറങ്ങിയ ഇവര്‍ കാണുന്നത് കാറുകള്‍ക്കും വീടിന്റെ ഭിത്തിയ്ക്കും ഇടയില്‍ വീണുകിടക്കുന്ന കുഞ്ഞിനെയാണ്. ഉടനെയെത്തിയ നാട്ടുകാര്‍ കാറിനുള്ളില്‍ കുടുങ്ങിയവരെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
കുഞ്ഞുള്‍പ്പെടെയുള്ള പരിക്കേറ്റ എല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് സാരമായ പരിക്കുണ്ട്. റാന്നി ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.