‘‘ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ല. അദ്ദേഹം ആദ്യം ഉന്നയിച്ച പ്രശ്നം നെല്ലിന്റെ വിലയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിൽ നെല്ല്സംഭരണത്തിന്റെ വില സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകുന്നതിൽ താമസം നേരിട്ടെന്നത് യാഥാർഥ്യമാണ്. ആ ഒരു കാര്യം അദ്ദേഹം ഉന്നയിച്ചത് യഥാർഥ പ്രശ്നം തന്നെയായിരുന്നു. അതു പരിഹരിക്കുന്നതിനുള്ള ഗൗരവകരമായ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്.
Also read-‘തിരുവോണദിവസം പട്ടിണിയിരിക്കുന്ന കർഷകർക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്’; മന്ത്രിമാരെ വേദിയിലിരുത്തി ജയസൂര്യ
advertisement
നെല്ലിന്റെ വില സാധാരണഗതിയിൽ സംഭരിക്കുമ്പോൾ കാലതാമസം നേരിടുന്നത് പരിഹരിക്കാനാണ് പാഡി റസീറ്റ് ഷീറ്റ് (പിആർഎസ്) നൽകി നെല്ല് സംഭരിച്ചിരുന്നത്. ഈ പിആർഎസ് ബാങ്കുകളിൽ കർഷകർ നൽകി പണം നൽകുന്നതായിരുന്നു രീതി. ഈ സംവിധാനത്തിൽ കർഷകർക്ക് സിബിൽ സ്‌കോറിന്റെ പ്രശ്നം ഉണ്ടാകുന്നത് സംബന്ധിച്ച് കർഷകർ പരാതി പറഞ്ഞതിനാലാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് പണം കടമെടുത്ത് കർഷകർക്ക് നൽകാൻ തീരുമാനിച്ചത്. കർഷകർക്ക് ഒരു ബാധ്യത ഉണ്ടാകരുതെന്ന നിലപാടിലാണ് സിവിൽ സപ്ലൈസ് അത്തരമൊരു നിലപാടിലേക്ക് നീങ്ങിയത്. എന്നാലത് ബാങ്കുകൾക്ക് ലാഭകരമല്ലാത്ത നടപടിയായിരുന്നു. അതിനാൽ ബാങ്കുകൾക്ക് ഇതിനോട് താത്പര്യമില്ലായിരുന്നു. അതിനാൽ സർക്കാർ ഗ്യാരന്റി നിന്ന് 2500 കോടി രൂപ കടമെടുത്തു. സർക്കാർ അങ്ങനെയൊരു സമീപനം സ്വീകരിച്ചപ്പോൾ, ബാങ്കുകൾ ചെയ്തത് മുൻപുണ്ടായിരുന്ന കുടിശിക പിടിച്ചെടുക്കുകയെന്നതാണ്. ചെയ്യാൻ പാടില്ലാത്ത സമീപനം സ്വീകരിച്ചശേഷമുള്ള നിഷേധാത്മക സമീപനമാണു ബാങ്കുകളുടേത്. ആ പ്രതിസന്ധിക്കിടെ കേരള ബാങ്കിനെ ഇടപെടുത്തിയാണു കഴിഞ്ഞ സീസണിലെ പണം നൽകിയതെന്നും മന്ത്രി പറഞ്ഞു.