മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് ഇഷ്ടകളിയ്ക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് 'സ്പൂണും നാരങ്ങയും' കളിയുടെ നിയമാവലിയിൽ 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്' എന്ന് കുഞ്ഞ് അഹാൻ തൻ്റെ വലിയ നിയമം എഴുതിച്ചേർത്തത്.
ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്കരിക്കാൻ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിൻ്റെ വേദിയായ നിയമസഭയിലേക്ക് കേരള നിയമസഭാ സ്പീക്കർ എൻ.എൻ. ഷംസീർ ക്ഷണിക്കുകയുണ്ടായി.
രാവിലെ സ്പീക്കറുടെ വസതിയായ നീതിയിലെത്തിയ അഹാൻ സ്പീക്കറോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് നിയമസഭയിലെത്തി സഭാ നടപടികൾ കാണുകയും, സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു.
advertisement
സ്നേഹസമ്മാനങ്ങൾ നൽകിയാണ് അഹാനെ സ്പീക്കർ യാത്രയാക്കിയത്.
അഹാനും സ്പീക്കറുമായുള്ള ഈ കൂടിക്കാഴ്ച, നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉയർന്നു ചിന്തിക്കാനും സമഭാവനയോടെ വളരാനുമുള്ള പ്രചോദനമായി മാറിയേക്കും എന്ന സന്ദേശം പകരുന്നു.
Summary: Ahaan, a third-grader who added a thoughtful rule to the lemon and spoon competition has been invited to the state legislative assembly as guest to Speaker N.N. Shamseer. Ahaan was witty enough to send out a reminder that 'the winners should not mock the losers'. Ahaan spent time with the Speaker at his official residence