ലോക്ക്ഡൗൺ അവസാനിച്ചാൽ ഉടൻ കേരളത്തിലേക്ക് പോകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി താരിഖ് അൻവറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ നേതാക്കളെ കണ്ട് സമവായത്തിലെത്തിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡ് നിർദേശം നൽകിയതായാണ് വിവരം. ജൂൺ 9ന് ലോക്ക്ഡൗൺ
പിൻവലിച്ചാൽ താരിഖ് അൻവർ ഉടൻ കേരളത്തിലെത്തും.
നേതാക്കളുമായി താരിഖ് അൻവർ നേരിട്ട് കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ തിരിച്ചെത്തി താരിഖ് അൻവർ സാഹചര്യം ഹൈക്കമാൻഡിനെ ധരിപ്പിക്കും. ഇതിന് ശേഷമായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുകയുള്ളു.
advertisement
ഗ്രൂപ്പുകൾക്ക് അതീതമായി പാർട്ടിയെ നയിക്കാൻ കഴിയുന്നയാൾ അധ്യക്ഷനാകണമെന്നാണ് ഹൈക്കമാൻഡ്
നിലപാട്. കെ സുധാകരനാണ് ഹൈക്കമാൻഡ് പ്രഥമ പരിഗണന നൽകുന്നത്. കെ സുധാകരനുമായി രാഹുൽ
ഗാന്ധി ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, സുധാകരന്റെ വരവ് തടയാൻ ഗ്രൂപ്പുകൾ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. ഈ സാഹചര്യത്തിലാണ് സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്താൻ താരിഖ് അൻവർ കേരളത്തിൽ എത്തുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച അശോക് ചവാൻ അധ്യക്ഷനായ അഞ്ചംഗ സമിതി ഗ്രൂപ്പ് ചേരിതിരിവ് തിരിച്ചടിയായതായി കണ്ടെത്തിയിരുന്നു.
സംഘടനാതലത്തിൽ സമഗ്ര അഴിച്ചുപണി വേണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.
കോവിഡ് വാക്‌സിൻ: സംസ്ഥാന സർക്കാരുകൾക്ക് മുൻഗണന നൽകിക്കൂടേയെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
അമിത ആത്മവിശ്വാസം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചൊവ്വാഴ്ച രാത്രി കൈമാറിയ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക. ആരും സ്വയം നാമനിര്‍ദേശം ചെയ്യേണ്ടെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനെ സംബന്ധിച്ച് സര്‍വേ നടത്തുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അധ്യക്ഷനെ നിയമിക്കുക എന്നും സൂചനയുണ്ട്.
കെപിസിസി ജംബോ കമ്മിറ്റി പിരിച്ചുവിടണം. ഗ്രൂപ്പിന്റെ അതിപ്രസരം തിരിച്ചടിക്ക് കാരണമായി എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച്ച കൈമാറിയ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡ് പരിശോധിക്കും. കഴിഞ്ഞ മാസം പതിനൊന്നിനാണ് പ്രവര്‍ത്തക സമിതി യോഗം അശോക് ചവാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കേരളത്തില്‍ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എത്താന്‍ സാധിച്ചില്ല. ഓണ്‍ലൈന് മുഖാന്തിരമാണ് കമ്മിറ്റി വിവരങ്ങള്‍ ആരാഞ്ഞത്. എംഎല്‍എമാര്‍. എംപിമാര്‍, മറ്റു ജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നും അഭിപ്രായം ആരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.