അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് വിമുക്തരാകും വരെ നാല് ക്യാബിന്‍ ക്രൂവിന് ശമ്പളത്തോടെയുള്ള അവധി അനുവദിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. രണ്ട് പൈലറ്റുമാരും നാല് ക്യാബിന്‍ ക്രൂമാരുമാരും വിമാനത്തിലുണ്ടായിരുന്നു. ഇതില്‍ പൈലറ്റുമാര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.
ലാൻഡിങ് സമയമായതിനാല്‍ അപകടം നടക്കുമ്പോള്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അഭിഷേക് ബിശ്വാസ്, ലളിത് കുമാര്‍ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
advertisement
ശില്‍പ്പ കട്ടാരെക്ക് നിസ്സാരമായ പരിക്കുമാത്രമാണ് പറ്റിയത്. ചികിത്സക്ക് ശേഷം ഇവര്‍ കോഴിക്കോട്ടെ വീട്ടില്‍ വിശ്രമിക്കുകയാണ്. നാലാമത്തെ ക്യാബിന്‍ ക്രൂ അക്ഷയ് പാൽ സിങ്ങിന്റെ പരിക്ക് സാരമുള്ളതായിരുന്നു. കാലിന് പൊട്ടുണ്ടായിരുന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയവനാക്കി. മറ്റു പരിക്കുകളുമുണ്ട്.
You may also like:ചെളിയിൽ ഇരുന്നും ശംഖ് ഊതിയും കൊറോണ പ്രതിരോധിക്കാം; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി [NEWS]രഹസ്യബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍; കാമുകൻ ഒളിവിൽ [NEWS] ഈ ഇന്ത്യാ- പാക് പ്രണയകഥയ്ക്ക് 34 വയസ്സ്; പഴകുംതോറും ബന്ധം കൂടുതൽ കരുത്താർജിക്കുന്നുവെന്ന് ദമ്പതികൾ [NEWS]
ഓഗസ്റ്റ് ഏഴ് മുതല്‍ ഒരു മാസക്കാലത്തേക്കാണ് അവധി നല്‍കിയിട്ടുള്ളത്. അതേസമയം അപകട കാരണങ്ങളെക്കുറിച്ച് വിവിധ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ സംഭവം അന്വേഷിക്കാന്‍ ഡി.ജി.സി.എയുടെ അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.