കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരില്‍ നിന്ന് ഉറപ്പു ലഭിച്ചതായി സിയാല്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
സിയാലിന്റെ വാണിജ്യ നിര്‍ദേശം എയര്‍ ഇന്ത്യ വിലയിരുത്തും. വേനല്‍ക്കാല ഷെഡ്യൂളിന് ശേഷം അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് എയര്‍ ഇന്ത്യ സിയാലിനെ അറിയിച്ചു.
''കേരളത്തില്‍ നിന്ന് യുകെയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസിന്റെ തന്ത്രപരമായ പ്രധാന്യം ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു. വാണിജ്യ സ്ഥിരത കൈവരിക്കുന്നതുവരെ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് ഒരു ഘടനാപരമായ പ്രോത്സാഹന പദ്ധതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്,'' സിയാല്‍ പ്രസ്താവനയില്‍ അറിയിച്ചു.
advertisement
''യാത്രക്കാരുടെ ആവശ്യവുമായി ചേര്‍ന്ന് നില്‍ക്കുന്നതും കൊച്ചിയില്‍ നിന്ന് അന്താരാഷ്ട്ര കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതുമായ ഒരു സുസ്ഥിര പരിഹാരത്തിനായി ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കാന്‍ ഇരു കക്ഷികളും പ്രതിജ്ഞാബദ്ധരാണ്. സമീപ ഭാവിയില്‍ തന്നെ സര്‍വീസ് പുനഃരാരംഭിക്കുന്നതിനുള്ള സാധ്യത വിലയിരുത്തുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും,'' സിയാല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.