നിഖിൽ തോമസിനെതിരായ പരാതിയിൽ എസ്എഫ്ഐ അല്ല അന്വേഷണം നടത്തേണ്ടതെന്ന് അരുൺ പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണമാണ് വേണ്ടത്. കാമ്പസിൽ ഏക വിദ്യാർത്ഥി പ്രസ്ഥാനം എന്ന നിലപാട് ശരിയല്ല. കാമ്പസുകളിൽ അക്രമ രാഷ്ട്രീയം ഒഴിവാക്കണം. പി.എം ആർഷോക്കെതിരെയുള്ള നിമിഷയുടെ പരാതി നിലനിൽക്കുന്നുണ്ട്. പിൻവലിച്ചെന്ന പ്രചാരണം ശരിയല്ലന്നും എൻ അരുൺ പറഞ്ഞു.
അതേസമയം എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ഒരു പ്രത്യേക വിദ്യാർത്ഥി സംഘടനയുടെ ഭാഗമായാൽ എന്ത് തട്ടിപ്പും നടക്കുമെന്ന് ഗവർണർ. പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്താൽ അധ്യാപകരാകാമെന്നും ഗവർണർ പരിഹസിച്ചു. എസ്എഫ്ഐ മെമ്പർഷിപ്പ് എന്നത് നിയമവിരുദ്ധ പ്രവർത്തനം നടത്താനുള്ള പാസ്പോർട്ട് ആണെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഈ വിദ്യാർഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനവും നടത്താം. ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും ഗവർണർ പറഞ്ഞു.
advertisement
Also Read- വ്യാജ ഡിഗ്രി വിവാദം: നിഖിൽ ചെയ്തത് കൊടുംചതിയെന്ന് സിപിഎം; കോളേജ് പ്രവേശനത്തിന് പാർട്ടി സഹായം തേടി
അതിനിടെ വ്യാജ ഡിഗ്രി വിവാദത്തില്‍ എസ്എഫ്ഐ നേതാവായ നിഖില്‍ തോമസിനെ തള്ളി സി പി എം രംഗത്തെത്തി. കോളേജ് പ്രവേശനത്തിന് പാർട്ടിയുടെ സഹായം തേടിയ നിഖില്‍ തോമസ് ചെയ്തത് കൊടും ചതിയാണെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. യുവാവിനെതിരെ അന്വേഷണമുണ്ടോകുമെന്നും ഇയാളെ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോധപൂര്‍വം സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.