TRENDING:

'ഉമ്മന്‍ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണം'; എ കെ ആന്റണി

Last Updated:

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കണ്ട് ഉമ്മന്‍ചാണ്ടിയെ അപമാനിച്ചവര്‍ ഞെട്ടി വിറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനു ലഭിക്കാൻ പോകുന്ന ഭൂരിപക്ഷം കണ്ട് ഉമ്മന്‍ചാണ്ടിയെ അപമാനിച്ചവര്‍ ഞെട്ടി വിറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ യുഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. അവരുടെ സ്ഥാനാര്‍ത്ഥിയുടെ കനത്ത തോല്‍വിയിലൂടെ വേണം മറുപടി നല്‍കാനെന്നും ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹം മരിച്ചതിന് ശേഷവും വെറുതെ വിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം | Puthuppally By-Election Result Live Updates

Also read-‘പുതുപ്പള്ളിയിലും സമദൂരം തന്നെ; ബിജെപിക്ക് പിന്തുണയെന്ന വാർത്ത അടിസ്ഥാനരഹിതം’: NSS

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതുപ്പള്ളിയിലുണ്ടായ എല്ലാ വികസനവും ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയതാണ്. ഉമ്മന്‍ചാണ്ടി അഗ്‌നിശുദ്ധി വരുത്തിയാണ് മരിച്ചത്. ഇന്ത്യയില്‍ ഒരു നേതാവിനും ലഭിക്കാത്ത അന്ത്യയാത്രയാണ് ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയത്. ജാതിയും മതവും ഉള്‍പ്പെടെ എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറം ജനകീയനായായ ഉമ്മന്‍ചാണ്ടിയെ സി.പി.എം അനാവശ്യമായി വേട്ടയാടിയത് പുതുപ്പള്ളി ഒരുകാലത്തും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉമ്മന്‍ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണം'; എ കെ ആന്റണി
Open in App
Home
Video
Impact Shorts
Web Stories