ആരു വിചാരിച്ചാലും കേരളത്തിൽ ഇനി എൽഡിഎഫ് തിരിച്ചുവരില്ല. എൽഡിഎഫിന്റെ അധ്യായം അടഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്നും എ.കെ ആന്റണി വ്യക്തമാക്കി. വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അഹങ്കരിക്കരുതെന്നും കൂടുതല്‍ വിനയാന്വിതരായി പ്രവര്‍ത്തിക്കണമെന്നുമായിരുന്നു ആന്റണിയുടെ വാക്കുകൾ.
നിലമ്പൂരിൽ യുഡിഎഫിന് വിജയം സമ്മാനിച്ച വോട്ടർമാരെ അഭിനന്ദിക്കുന്നു. ആര്യാടൻ മുഹമ്മദിന്റെ ഓർമ്മകൾ നിലമ്പൂരിൽ നിറഞ്ഞു നിൽക്കുന്നുവെന്നും ആന്റണി വ്യക്തമാക്കി. ആര്യാടൻ തിരിച്ചു വന്നു. പിണറായി സർക്കാർ ഇനി ഭരണത്തിൽ തുടരുന്നത് സാങ്കേതികമായി മാത്രമായിരിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അതിശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളത്. ഇനിയുള്ള പിണറായി സര്‍ക്കാര്‍ ഒരു കെയര്‍ടേക്കര്‍ സര്‍ക്കാര്‍ മാത്രമാണെന്നും ആന്റണി കൂട്ടിച്ചേർത്തു.
advertisement
ഒൻപതു വർഷത്തിനുശേഷമാണ് നിലമ്പൂർ യുഡിഎഫ് തിരിച്ചുപിടിച്ചത്. കോൺഗ്രസിലെ മുതിർന്ന നേതാവും മുൻമന്ത്രിയുമായിരുന്ന അന്തരിച്ച ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് മണ്ഡലം തിരിച്ചുപിടിച്ചത് 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.