കണ്ണൂര്‍ സർവകലാശാലയിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഗവർണറുടെ സമീപനം യൂണിവേഴ്സിറ്റി ആക്റ്റിന് വിരുദ്ധമാണ്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. നടപടി സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്. ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിയ വർഗീസിന്‍റെ കണ്ണൂർ സർവകലാശാലയിലെ നിയമനം രാഷ്ട്രീയ താത്പര്യത്തോടെയാണെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. നടപടി സ്വജനപക്ഷപാതമെന്ന് ഗവര്‍ണര്‍ ആവർത്തിച്ചു. സര്‍വകലാശാലയെക്കുറിച്ച് ലഭിച്ച പരാതികളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
advertisement
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടാണ് പ്രിയ വര്‍ഗീസിന് നിയമനം ലഭിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമനം റദ്ദാക്കിയത് നിയമപരമായാണെന്നും ചാന്‍സിലര്‍ എന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.