എംബിബിഎസ് പഠനം ആരംഭിക്കും മുന്‍പ് കളക്ടറെ കാണാനെത്തിയ വിദ്യാര്‍ത്ഥിനി വെറ്റിലയും അടയ്ക്കയും നാണയവും വെച്ച് ദക്ഷിണ നല്‍കിയ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുന്പ് എം.ബി.ബി.എസ്. പ്രവേശനവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥനി തന്നെ ആദ്യമായി വന്നു കാണുന്നത്. തന്‍റെ അധ്യാപിക ശ്രീമതി ബാലലത ടീച്ചറാണ് പെണ്‍കുട്ടിയെ സ്‌പോണ്സര് ചെയ്തിരുന്നത്.
advertisement
കോളേജില് പഠനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് പെണ്‍കുട്ടി തന്നെ കാണാന്‍ വന്നത്. എനിക്കുള്ള ദക്ഷിണയായിരുന്നു ഈ നാണയവും വെറ്റിലയും പാക്കും. എന്റെ ഐ.എ.എസ്. ജീവിതത്തില് വെച്ച് എനിക്ക് ലഭിച്ച എറ്റവൂം മൂല്യമേറിയ സമ്മാനങ്ങളിലൊന്നായി ഇതെന്നും എന്റെ മനസ്സില് ഉണ്ടാകുമെന്നും കളക്ടര്‍ കുറിച്ചു. പെണ്‍കുട്ടിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നാണ് കൃഷ്ണ തേജ കുറിപ്പ് അവസാനിപ്പിച്ചത്.
കൃഷ്ണ തേജ ഐഎഎസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
മലയാളി അല്ലാത്തതിനാല് കേരളത്തിലെ ചില ആചാര രീതികൾ എനിക്ക് ഇപ്പോഴും അറിയില്ല. കഴിഞ്ഞ ദിവസം ഒരു മോള് എനിക്ക് വെറ്റിലയും പാക്കും നാണയവും കൊണ്ടു വന്നു തന്നു. ആദ്യമൊന്ന് അമ്പരന്നെങ്കിലും മോളുടെ മുഖഭാവം കണ്ടപ്പോള് ഇതൊരു പ്രത്യേകതയുള്ള ആചാര രീതിയാണെന്ന് എനിക്ക് മനസ്സിലായി. ഞാനത് വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
ഈ മോള് കുറച്ച് നാളുകൾക്ക് മുന്പ് എം.ബി.ബി.എസ്. പ്രവേശനവുമായി ബന്ധപ്പെട്ടാണ് എന്നെ ആദ്യമായി വന്നു കാണുന്നത്. അന്ന് എന്റെ അധ്യാപിക ശ്രീമതി ബാലലത ടീച്ചറാണ് മോളെ സ്‌പോണ്സര് ചെയ്തതും.
ഇപ്പോള് ഈ മോള് കോളേജില് പഠനം ആരംഭിക്കുന്നതിന് മുന്നോടി ആയാണ് എന്നെ കാണാനായി വന്നത്. എനിക്കുള്ള ദക്ഷിണയായിരുന്നു ഈ നാണയവും വെറ്റിലയും പാക്കും. എന്റെ ഐ.എ.എസ്. ജീവിതത്തില് വെച്ച് എനിക്ക് ലഭിച്ച എറ്റവൂം മൂല്യമേറിയ സമ്മാനങ്ങളിലൊന്നായി ഇതെന്നും എന്റെ മനസ്സില് ഉണ്ടാകും. പ്രിയപ്പെട്ട മോള്ക്ക് എന്റെ എല്ലാവിധ ആശംസകളും.